LiveTV

Live

Sports

ബാര്‍സ ക്യാമ്പില്‍ നെയ്മര്‍ 

ബാര്‍സ ക്യാമ്പില്‍ നെയ്മര്‍ 
Summary
റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ ബാര്‍സവിട്ട് പിഎസ്ജിയിലെത്തിയത്

കളം മാറിയെങ്കിലും ബാര്‍സയുമായുള്ള അടുപ്പമൊന്നും ബ്രസീല്‍ താരം നെയ്മറെ ബാധിച്ചിട്ടില്ലെന്ന് തോന്നുന്നു. ബാര്‍സ ട്രെയിനിങ് ക്യാമ്പ് സന്ദര്‍ശിച്ചാണ് നെയമര്‍ തന്റെ പഴയ ബന്ധം പുതുക്കിയത്. ലയണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം നെയ്മര്‍ ഇരിക്കുന്ന ചിത്രം ബാര്‍സ പുറത്തുവിട്ടു. നെയ്മറും ട്വിറ്ററില്‍ ഈ ചിത്രം പങ്കുവെച്ചു. ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജി അടുത്ത മത്സരത്തിന് തയ്യാറെടുക്കവെയാണ് നെയ്മര്‍ ബാര്‍സ ക്യാമ്പിലെത്തിയത്. റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ ബാര്‍സവിട്ട് പിഎസ്ജിയിലെത്തിയത്. ശേഷം നെയ്മറിനെതിരെ വിമര്‍ശവുമായി ബാര്‍സ മാനേജ്‌മെന്റ് രംഗത്തെത്തിയിരുന്നു.

വിമര്‍ശനങ്ങള്‍ക്ക് അതെനാണയത്തില്‍ നെയ്മര്‍ മറുപടി കൊടുത്തിരുന്നു. ഇതിനിടെയാണ് നെയ്മര്‍ ബാര്‍സ ക്യാമ്പ് സന്ദര്‍ശിക്കുന്നത്. ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് നെയ്മര്‍ക്ക് പിഎസ്ജിയുടെ അവസാന മത്സരത്തില്‍ കളിക്കാനായിരുന്നില്ല. ഒരേ കളിയില്‍ അതും മിനുറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതാണ് നെയ്മര്‍ക്ക് വിനയായത്.