LiveTV

Live

Sports

പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍

പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍
Summary
സത്ബീര്‍ സിങ്, ഹര്‍മന്‍പ്രീത് സിങ്, ലളിത് ഉപാധ്യായ, ഗുര്‍ജന്‍ സിങ് എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍.

പാകിസ്താനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തിലാണ് പാകിസ്താനെതിരെ ഇന്ത്യയുടെ ആധികാരിക വിജയം. സത്ബീര്‍ സിങ്, ഹര്‍മന്‍പ്രീത് സിങ്, ലളിത് ഉപാധ്യായ, ഗുര്‍ജന്‍ സിങ് എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. ഏഴ് പോയന്റുമായി പൂള്‍ എയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യക്ക് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.