LiveTV

Live

Sports

പെട്ടെന്നെടുത്ത തീരുമാനമല്ല, സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തുകയാണെന്ന് നെഹ്‍റ

പെട്ടെന്നെടുത്ത തീരുമാനമല്ല, സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തുകയാണെന്ന് നെഹ്‍റ
Summary
ഐപിഎല്ലില്‍ തുടരാമെന്ന് എല്ലാവരും പറയുന്നു. പക്ഷേ ഞാന്‍ പരിശീലച്ചത് ഇന്ത്യക്കായി കളിക്കാനാണ്. കളം വിടുമ്പോള്‍ അത് പൂര്‍ണമാകണം.....

തന്‍റെ വിരമിക്കല്‍ വാര്‍ത്ത കെട്ടുക്കഥയല്ലെന്ന് വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‍റ. വിരമിക്കുന്ന കാര്യം കൊഹ്‍ലിയോട് പറഞ്ഞപ്പോള്‍ ഇനിയും കളി ജീവിതം ബാക്കിയുണ്ടല്ലോ എന്നാണ് ചോദിച്ചത്. പിന്നട് ഐപിഎല്ലില്‍ തുടരാമല്ലോ എന്നും ചോദിച്ചു. എനിക്ക് ഇനിയും തുടരാനാകുമെന്ന് മറ്റുള്ളവര്‍ കരുതുന്നത് നല്ല കാര്യമാണ്. എന്നാല്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ വിരമിക്കുന്നതാണ് ഉചിതം. - നെഹ്റ നയം വ്യക്തമാക്കി. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ രഞ്ജി ട്രോഫി മത്സരം കളിച്ച കോട്‍ലയില്‍ തന്നെ വിരമിക്കാനാകുന്നത് വലിയ ഭാഗ്യമാണെന്ന് താരം പറഞ്ഞു. ഇത് പെട്ടെന്നൊരു രാത്ര കൊണ്ട് എടുത്ത തീരുമാനമല്ല. ഏറെ ആലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഐപിഎല്ലില്‍ തുടരാമെന്ന് എല്ലാവരും പറയുന്നു. പക്ഷേ ഞാന്‍ പരിശീലച്ചത് ഇന്ത്യക്കായി കളിക്കാനാണ്. കളം വിടുമ്പോള്‍ പൂര്‍ണമായുള്ള വിരമിക്കണം.

പെട്ടെന്നെടുത്ത തീരുമാനമല്ല, സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തുകയാണെന്ന് നെഹ്‍റ

ഡ്രസിങ് റൂമില്‍ എല്ലാവരും എന്താണ് പറയുന്നതെന്നത് പരമപ്രധാനമാണ്. ഒരു വര്‍ഷം കൂടി കളി തുടരാനാകുമെന്നാണ് എല്ലാവരും പറയുന്നത്. എന്തിന് തുടരുന്നു എന്ന് ഏവരും ചോദിക്കുന്നതിന് മുമ്പ് എന്തിന് പോകുന്നു എന്ന ചോദ്യം നിലനില്‍ക്കെ കളി അവസാനിപ്പിക്കുന്നതാണ് ഉചിതം. ഭുവനേശ്വര്‍ കുമാറും ഭൂംറയും മികച്ച ബൌളര്‍മാരായി മാറികഴിഞ്ഞതായും നെഹ്റ ചൂണ്ടിക്കാട്ടി.