LiveTV

Live

Sports

ടെന്നീസ് കോര്‍ട്ടില്‍ കൊടുങ്കാറ്റുപോലെ ഷറപ്പോവയുടെ തിരിച്ചുവരവ്

ടെന്നീസ് കോര്‍ട്ടില്‍ കൊടുങ്കാറ്റുപോലെ ഷറപ്പോവയുടെ തിരിച്ചുവരവ്
Summary
യുഎസ് ഓപ്പണിന്റെ ആദ്യ റൌണ്ടില്‍ നിലവിലെ രണ്ടാം സീഡ് താരം സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ച് ഷറപ്പോവ രണ്ടാം റൌണ്ടില്‍ കടന്നു.‌

ടെന്നീസ് കോര്‍ട്ടില്‍ തകര്‍പ്പന്‍ തിരിച്ചുവരവുമായി മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവ. യുഎസ് ഓപ്പണിന്റെ ആദ്യ റൌണ്ടില്‍ നിലവിലെ രണ്ടാം സീഡ് താരം സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ച് ഷറപ്പോവ രണ്ടാം റൌണ്ടില്‍ കടന്നു.‌

ടെന്നീസ് കോര്‍ട്ടില്‍ കൊടുങ്കാറ്റുപോലെ ഷറപ്പോവയുടെ തിരിച്ചുവരവ്

വിലക്കും പരിക്കും കരിയറിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിച്ച മുപ്പതുകാരി ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചത് ലോക രണ്ടാം നമ്പര്‍ താരം സിമോണ ഹാലെപ്പിനെ. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു ഷറപ്പോവയുടെ ജയം.മിന്നുന്ന എയ്സുകളുമായി കളം നിറഞ്ഞ ഷറപ്പോവ എതിരാളിയെ അമ്പരപ്പിച്ച് കൊണ്ടാണ് ആദ്യ സെറ്റ് 6-4ന് കയ്യിലാക്കിയത്. രണ്ടാം സെറ്റില്‍ പക്ഷെ സിമോണ തിരിച്ചുവന്നു. ഷറപ്പോവയുടെ പിഴവുകള്‍ മുതലാക്കി മുന്നേറിയ താരം 6-4 ന് സെറ്റ് നേടി. മൂന്നാം സെറ്റില്‍ പക്ഷെ ഷറപ്പോവയുടെ കുതിപ്പാണ് കണ്ടത്. സിമോണക്ക് വലിയ അവസരങ്ങളൊന്നും നല്‍കാതെ 6-3ന് സെറ്റും മത്സരവും സ്വന്തമാക്കി ഷറപ്പോവ. പതിനഞ്ച് മാസത്തെ വിലക്കും പിന്നീട് പരിക്കിനെ തുടര്‍ന്നും ഒന്നര വര്‍ഷത്തോളം കോര്‍ട്ടിന് പുറത്തായിരുന്ന ഷറപ്പോവ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായാണ് യുഎസ് ഓപ്പണിനെത്തിയത്. നേരത്തെ ആസ്ട്രേലിയന്‍ ഓപ്പണില്‍ കളിച്ചിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനായിരുന്നില്ല.