LiveTV

Live

Sports

സിന്ധുവും സൈനയും സെമിയില്‍

സിന്ധുവും സൈനയും സെമിയില്‍
Summary
അതേസമയം ഇന്ത്യന്‍ താരം കെ ശ്രീകാന്ത് ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി കാണാതെ പുറത്തായി

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവും സൈന നെഹ്‌വാളും സെമിയില്‍. സ്‌കോട്‌ലന്റിന്റെ കിസ്റ്റി ഗില്‍മോറിനെയാണ് സൈന തോല്‍പ്പിച്ചത്. സ്‌കോര്‍ 21-19, 18-21, 21-15. ചൈനയുടെ സണ്‍ യുവിനെ നേരിട്ടുളള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു സിന്ധുവിന്റെ സെമി പ്രവേശം.

അതേസമയം ഇന്ത്യന്‍ താരം കെ ശ്രീകാന്ത് ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ സോണ്‍ വാന്‍ ഹൊയാങ്ങ് നേരിട്ടുളള ഗെയിമുകള്‍ക്കാണ് ശ്രീകാന്തിനെ തോല്‍പ്പിച്ചത്.