LiveTV

Live

Sports

ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ സെമിഫൈനലില്‍

ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ സെമിഫൈനലില്‍
Summary
ആറാമത്തെ ഹീറ്റ്സില്‍ ഒമ്പതാമനായി ഇറങ്ങിയ ബോള്‍ട്ടിന്റെ ഫിനിഷിങ് പക്ഷേ ഒന്നാമനായി.

ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിന് ലണ്ടനില്‍ തുടക്കമായി. സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ ഹീറ്റിസിന്റെ തുടക്കത്തില്‍ പതറിയെങ്കിലും ഒന്നാമനായി ഫിനിഷ് ചെയ്ത് സെമിഫൈനലിന് യോഗ്യത നേടി. റെക്കോര്‍ഡ് നേട്ടത്തോടെയാണ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ മോ ഫറയുടെ ജയം.

ആറാമത്തെ ഹീറ്റ്സില്‍ ഒമ്പതാമനായി ഇറങ്ങിയ ബോള്‍ട്ടിന്റെ ഫിനിഷിങ് പക്ഷേ ഒന്നാമനായി. സമയം 10.7 സെക്കന്റ്. ആകെയുള്ള ആറ് ഹീറ്റ്സുകളിലേയും സെമി ഫൈനല്‍ യോഗ്യതക്കാരുടെ വേഗം പരിശോധിച്ചാല്‍ ഏറ്റവും പിറകിലാണ് ബോള്‍ട്ട്. ഇന്നത്തെ സെമിഫൈനലും ഫൈനലും പൂര്‍ത്തിയായാല്‍ ബോള്‍ട്ട് ട്രാക്കിനോട് വിടപറയും. പതിനായിരം മീറ്ററില്‍ റെക്കോര്‍ഡ് നേട്ടമാണ് ബ്രിട്ടന്റെ മോഫറയുടേത്.

ഓട്ടം പൂര്‍ത്തീകരിച്ചത് 26:49.53 മിനിറ്റില്‍ 10000 മീറ്ററില്‍ ഒളിമ്പിക് ചാംപ്യനായ മോ ഫറെയുടെ 27:05.17 ആണ് മുമ്പത്തെ മികച്ച സമയം. മത്സരത്തില്‍ രണ്ടാമതെത്തിയത് 19കാരനായ ഉഗാണ്ടയുടെ ജോഷുവ ചെപ്തെഗി. 26:49.94 സമയമെടുത്ത് ഇദ്ദേഹം മികച്ച നേട്ടമാണുണ്ടാക്കിയത്.