LiveTV

Live

Sports

റൊണാള്‍ഡോ റയല്‍ വിടുമോ ?

റൊണാള്‍ഡോ റയല്‍ വിടുമോ ?
Summary
എന്നാല്‍ റൊണാള്‍ഡോ റയലില്‍ തന്നെ തുടരുമെന്നാണ് പരശീലകന്‍ സിനദിന്‍ സിദാന്‍ പറയുന്നത്.

ലോകോത്തര താരങ്ങളുടെ ക്ലബ്ബ് മാറ്റമാണ് ഫുട്ബോള്‍ ലോകത്ത് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. നെയ്മര്‍ പിഎസ്ജിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ റൊണാള്‍ഡോ റയല്‍ വിടുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. എന്നാല്‍ റൊണാള്‍ഡോ റയലില്‍ തന്നെ തുടരുമെന്നാണ് പരശീലകന്‍ സിനദിന്‍ സിദാന്‍ പറയുന്നത്.

റൊണാള്‍ഡോ റയല്‍ വിടുമോ ?

നികുതി കേസ് ഉയര്‍ന്നതു മുതല്‍ റോണോയെ ചുറ്റിപ്പറ്റി പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് റയലില്‍നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നായിരുന്നു താരത്തെ വിഷമിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് താരം ക്ലബ്ബ് വിടുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ റൊണാള്‍ഡോ റയല്‍വിടില്ലെന്ന് വ്യക്തമാക്കി ക്ലബ്ബ് പ്രസിഡന്റ് രംഗത്തെത്തി. ഇപ്പോഴിതാ പരിശീലകന്‍ സാക്ഷാല്‍ സിദാനും ഇതേനിലപാടുമായി വന്നിരിക്കുന്നു. റോണോ മുന്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകുന്നുവെന്നായിരുന്നു പ്രധാന റിപ്പോര്‍ട്ട്. പാരീസ് സെന്റ് ജര്‍മനും റോണോയ്ക്ക് പിന്നാലെയുണ്ടെന്നും വാര്‍ത്ത വന്നു. റൊണാള്‍ഡോ റയലിന്റെ പ്രധാന ശക്തിയാണെന്നും ഈ സീസണില്‍ അദ്ദേഹം ടീം വിടില്ലെന്നും സിദാന്‍ പറഞ്ഞു. രണ്ട് മൂന്ന് വര്‍ഷം കൂടി അദ്ദേഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിദാന്‍ വ്യക്തമാക്കി.

ആഗസ്റ്റ് അഞ്ചിന് അവധിക്ക് ശേഷം അദ്ദേഹം ടീമിനൊപ്പം ചേരും. അമേരിക്കയില്‍ നടക്കുന്ന ഇന്റര്‍നാഷല്‍ ചാമ്പ്യന്‍സ് കപ്പില്‍ റയല്‍ മത്സരിക്കുന്നുണ്ട്. സിദാന്റെ വാക്കുകള്‍ റയല്‍ ആരാധകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.