LiveTV

Live

Sports

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കൊഹ്‍ലി; വിന്‍ഡീസില്‍ കൊഹ്‍ലിയുടെ നേട്ടങ്ങള്‍...

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കൊഹ്‍ലി; വിന്‍ഡീസില്‍ കൊഹ്‍ലിയുടെ നേട്ടങ്ങള്‍...
Summary
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് കൂടി ഇന്ത്യന്‍ വിരാട് കൊഹ്‍ലി തിരുത്തി.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് കൂടി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി തിരുത്തി. റണ്‍ചേസില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കൊഹ്‍ലി തിരുത്തിയെഴുതിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് സച്ചിന്‍ നേടിയ 17 സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് വെസ്റ്റിന്‍ഡീസിനെതിരെ സെഞ്ച്വറി നേടിയാണ് കൊഹ്‍ലി പഴങ്കഥയാക്കിയത്.

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കൊഹ്‍ലി; വിന്‍ഡീസില്‍ കൊഹ്‍ലിയുടെ നേട്ടങ്ങള്‍...

വിന്‍ഡീസിനെതിരായ സെഞ്ച്വറിയോടെ റണ്‍ചേസില്‍ കൊഹ്‍ലിയുടെ ശതകനേട്ടം 18 ആയി. സച്ചിന്‍ ഈ നേട്ടം 232 മത്സരങ്ങളില്‍ നിന്നാണ് കൊയ്തതെങ്കില്‍ കൊഹ്‍ലി റെക്കോര്‍ഡ് തിരുത്തിയെഴുതിയത് കേവലം 102 ഇന്നിങ്സുകളില്‍ നിന്നാണ്. റണ്‍ചേസില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ സച്ചിന്റെ റെക്കോര്‍ഡും കൊഹ്‍ലി തിരുത്തിയെഴുതി. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ശതകമെന്ന റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 49 എണ്ണം. ഇത് എത്തിപ്പിടിക്കാന്‍ കുറേ കാത്തിരിക്കണമെങ്കിലും രണ്ടാം സ്ഥാനത്തുള്ള മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങിനെ മറികടക്കാന്‍ ഇനി മൂന്നു സെഞ്ച്വറികള്‍ കൂടി മതി കൊഹ്‍ലിക്ക്. ഏകദിനത്തില്‍ 30 സെഞ്ച്വറികളാണ് പോണ്ടിങിന്റെ പേരിലുള്ളത്. അതേസമയം, വിന്‍ഡീസിനെതിരെ നേടിയ സെഞ്ച്വറിയോടെ മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയുടെ 28 ശതകങ്ങള്‍ എന്ന നേട്ടത്തിനൊപ്പവും കൊഹ്‍ലിയെത്തി. വെസ്റ്റിന്‍ഡീസില്‍ രണ്ടു സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന ഖ്യാതിയും ഇനി കൊഹ്‍ലിക്കൊപ്പമായിരിക്കും. ഇതില്‍ രാഹുല്‍ ദ്രാവിഡിനെയാണ് കൊഹ്‍ലി പിന്നിലാക്കിയത്.