LiveTV

Live

Sports

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: മെഡല്‍ പട്ടികയില്‍ ഇന്ത്യ ഒന്നാമത്

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: മെഡല്‍ പട്ടികയില്‍ ഇന്ത്യ ഒന്നാമത്
Summary
ഏഷ്യന്‍ അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പ് ആദ്യ ദിവസം ഇന്ത്യക്ക് നേട്ടങ്ങളുടെ ദിനം. ഷോട്ട് പുട്ടില്‍ മന്‍പ്രീത് കൌറാണ് ആദ്യ സ്വര്‍ണം നേടിയത്. പുരുഷന്‍മാരുടെ 5000മീറ്ററില്‍ ദേശീയ ചാമ്പ്യന്‍ ജി ലക്ഷ്മണന്‍ സ്വര്‍ണ്ണം നേടി..

ഏഷ്യന്‍ അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പ് ആദ്യ ദിവസം ഇന്ത്യക്ക് നേട്ടങ്ങളുടെ ദിനം. ഷോട്ട് പുട്ടില്‍ മന്‍പ്രീത് കൌറാണ് ആദ്യ സ്വര്‍ണം നേടിയത്. പുരുഷന്‍മാരുടെ 5000മീറ്ററില്‍ ദേശീയ ചാമ്പ്യന്‍ ജി ലക്ഷ്മണനും സ്വര്‍ണ്ണം നേടി. ലോങ്ജംപില്‍ വെള്ളിയും വെങ്കലവും ഇന്ത്യക്ക് വേണ്ടി മലയാളി താരങ്ങള്‍ സ്വന്തമാക്കി. നീന വെള്ളിയും നയന ജെയിന്‍ വെങ്കലവും സ്വന്തമാക്കി. വിയറ്റ്നാമിന്റെ ബുയി തിതുവിനാണ് സ്വര്‍ണം.

പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ ഇഹ്സാന്‍ ഹദീദിയിലൂടെ ചാന്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണം ഇറാന്‍ സ്വന്തമാക്കി. ഈ ഇനത്തില്‍ ഇന്ത്യയുടെ വികാസ് ഗൌഡക്കാണ് വെങ്കലം. 5000 മീറ്റര്‍ വനിതകളുടെ ഓട്ടത്തില്‌ ഇന്ത്യക്ക് വേണ്ടി സഞ്ജീവിനി ജാദവ് വെങ്കലം. പുരുഷ വിഭാഗം പോള്‍ വാള്‍ട്ടില്‍ ചൈനയുടെ ഡിങ് ബങ് ചാവോ സ്വര്‍ണം നേടി.