LiveTV

Live

Sports

കോഹ്‌ലിക്കും സംഘത്തിനും ഇന്ന് ജയിക്കണം; വിന്‍ഡീസിനെതിരായ അവസാന ഏകദിനം ഇന്ന്

കോഹ്‌ലിക്കും സംഘത്തിനും ഇന്ന് ജയിക്കണം; വിന്‍ഡീസിനെതിരായ അവസാന ഏകദിനം ഇന്ന്
Summary
കിങ്സ്റ്റണില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം

ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. കിങ്സ്റ്റണില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ചാംപ്യന്‍സ് ട്രോഫി തോറ്റെത്തിയ ടീമിന് വെസ്റ്റീന്‍ഡീസിനെതിരായ പരമ്പര നിര്‍ണായകമായിരുന്നു. ശക്തരായ ഇന്ത്യക്ക് ലഭിച്ചതാകട്ടെ ദുര്‍ബലമായ എതിരാളികളെ. ആദ്യ മത്സരം മഴമുടക്കി. രണ്ടും മൂന്നും മത്സരം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ നാലാം ഏകദിനത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. വിന്‍ഡീസ് ബൌളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ 11 റണ്‍സിന് തകര്‍ന്നടിഞ്ഞു.

ഇനിയുള്ള മത്സരം ജീവന്മരണ പോരാട്ടമായാണ് കോഹ്ലികാണുന്നത്. തോറ്റാല്‍ നാണക്കേട് മാത്രമല്ല, നായകസ്ഥാനം വരെ ചോദ്യം ചെയ്യപ്പെട്ടേക്കാം. കുംബ്ലെ പരിശീലകസ്ഥാനത്ത്നിന്ന് പുറത്തുപോയ സാഹചര്യത്തില്‍ കോഹ്‍ലിക്ക് ഈ മത്സരം അഭിമാനം സംരക്ഷിക്കാനുള്ളത് കൂടിയാണ്. പരിചയസമ്പന്നരെ മാത്രം നിലനിര്‍ത്തി പുതുമുഖങ്ങളെ പരമാവധി ഒഴിവാക്കാനാകും ശ്രമമെന്നും റിപ്പോര്‍‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ റിഷഭ് പന്തിന്റെ അരങ്ങേറ്റം വൈകും. അജിങ്ക്യ രഹാനെ, കുല്‍ദീപ് യാദവ് എന്നിവരാണ് ഈ പരമ്പരയില്‍ സ്ഥിരതപുലര്‍ത്തിയ താരങ്ങള്‍.

ശിഖര്‍ ധവാന്‍, കോഹ്‍ലി, ധോണി, ഖേദാര്‍ ജാദവ്, ഉമേഷ് യാദവ് തുടങ്ങിയവരെയെല്ലാം ആശ്രയിക്കാം. ധോണിയുടെ തന്ത്രങ്ങളും ഗുണം ചെയ്തേക്കും. യുവരാജ് കൂടി ഫോം കണ്ടെത്തിയാല്‍ ഇന്ത്യക്ക് ഭയപ്പെടേണ്ടതില്ല. മറുവശത്ത് ജെയ്സണ്‍ ഹോള്‍ഡറുടെ ഒറ്റയാന്‍ പോരാട്ടമായിരുന്നു കഴിഞ്ഞ തവണ വിന്‍ഡീസിന് ജയമൊരുക്കിയത്. അവസാന മത്സരം ജയിച്ച് പരന്പര സമനിലയാക്കി