LiveTV

Live

Sports

അസഭ്യവര്‍ഷവുമായി പാക് ആരാധകന്‍; രോഷാകുലനായ സമിയെ ശാന്തനാക്കി ധോണി - വീഡിയോ കാണാം

Summary
നിന്‍റെ അച്ഛന്‍ ആരാണെന്ന ചോദ്യം സമിയെ കോപാകുലനാക്കുകയും ചെയ്തു. രോഷത്തോടെ പാക് ആരാധകന്‍റെ അടുത്തേക്ക് കുതിച്ച സമിയെ പിന്നിലുണ്ടായിരുന്ന ധോണി ശാന്തനാക്കി

ചാമ്പ്യന്‍സ് ട്രോഫിയിലെ സമ്മാനദാനത്തിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് നേരെ പാകിസ്താന്‍ ആരാധകന്‍റെ അസഭ്യ വര്‍ഷം. ഗാലറയിലെ കാണികളുടെ ഇടയിലൂടെ ഇന്ത്യന്‍ ടീം തിരികെ പോകുമ്പോഴായിരുന്നു ഒരു പാകിസ്താന്‍ ആരാധകന്‍റെ അതിരുവിട്ട പരിഹാസം. ഇന്ത്യന്‍ നായകന്‍ കൊഹ്‍ലിയോട് സ്വപ്നങ്ങളെല്ലാം തകര്‍ന്നില്ലേ എന്ന് ചോദിച്ച് പരിഹസിച്ച ഇയാള്‍ സമിയോട് സഭ്യതയുടെ സീമകള്‍ ലംഘിച്ചായിരുന്നു പരിഹാസം അഴിച്ചുവിട്ടത്. നിന്‍റെ അച്ഛന്‍ ആരാണെന്ന ചോദ്യം സമിയെ കോപാകുലനാക്കുകയും ചെയ്തു. രോഷത്തോടെ പാക് ആരാധകന്‍റെ അടുത്തേക്ക് കുതിച്ച സമിയെ പിന്നിലുണ്ടായിരുന്ന ധോണി ശാന്തനാക്കി ചേര്‍ത്ത് പിടിച്ച് കൊണ്ടുപോയി,