LiveTV

Live

Sports

ബാംഗ്ലൂരിന് വീണ്ടും തോല്‍വി; പ്ലേ ഓഫ് ഉറപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

ബാംഗ്ലൂരിന് വീണ്ടും തോല്‍വി; പ്ലേ ഓഫ് ഉറപ്പിച്ച് മുംബൈ ഇന്ത്യന്‍സ്
Summary
പത്തുമത്സരങ്ങൾ കളിച്ച മുംബൈ എട്ട് വിജയങ്ങളോടെ 16 പോയിന്‍റുമായി ഒന്നാമതാണ്

ഐ.പി.എല്‍ പത്താം സീസണില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലേക്ക്. അതേസമയം വിരാട് കോഹ്‌ലിക്കും സംഘത്തിനും വീണ്ടും തോൽവി. ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് അഞ്ച് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തപ്പോൾ ഒരു ബോൾ ബാക്കി നിൽക്കെ മുംബൈ ഇന്ത്യൻസ് ലക്ഷ്യം മറികടന്നു. 37 പന്തില്‍ പുറത്താകാതെ 56 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ വിജയറണ്‍ നേടിയത്. ആറു ഫോറും ഒരു സിക്‌സമടക്കം ഒരു ഫിനിഷറുടെ ജോലി രോഹിത് ഭംഗിയായി പൂര്‍ത്തിയാക്കി. ഐ.പി.എല്ലില്‍ 4000 റണ്‍സെന്ന നേട്ടവും രോഹിത് പിന്നിട്ടു. ജോസ് ബട്‌ലര്‍ 33ഉം നിധീഷ് റാണ 27ഉം റണ്‍സ് നേടി.

വിജയത്തോടെ മുംബൈ പ്ലേഓഫ് ഉറപ്പിച്ചു. പത്തുമത്സരങ്ങൾ കളിച്ച മുംബൈ എട്ട് വിജയങ്ങളോടെ 16 പോയിന്‍റുമായി ഒന്നാമതാണ്.