LiveTV

Live

Sports

അരങ്ങേറ്റത്തില്‍ ഹാട്രിക്കുമായി ആന്‍ഡ്രു ടൈ

അരങ്ങേറ്റത്തില്‍ ഹാട്രിക്കുമായി ആന്‍ഡ്രു ടൈ
Summary
കുട്ടിക്കളിയിലെ അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും തന്‍റെ ആദ്യത്തെയും അവസാനത്തെയും പ്രണയവും ആവേശവും ടെസ്റ്റ് മത്സരങ്ങള്‍ തന്നെയാണെന്ന് ടൈ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാണ് കൂടുതല്‍ ആഗ്രഹമെന്നും മുപ്പതുകാരനായ.....

ഓസീസ് മീഡിയം പേസര്‍ ആന്‍ഡ്രു ടൈ ഇന്നലെ അറിയപ്പെടാത്ത താരമായിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനായി അരങ്ങേറ്റം കുറിക്കുന്നതുവരെ. എന്നാല്‍ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് നയിച്ച റൈസിങ് പൂനൈ സൂപ്പര്‍ ജയന്‍റ്സിനെതിരെയുള്ള ആദ്യ മത്സരത്തില്‍ തന്നെ ടൈ തന്‍റെ വരവറിയിച്ചു. പൂനെയുടെ ഇന്നിങ്സിലെ അവസാന ഓവറിലെ മിന്നും ഹാട്രിക് ഉള്‍പ്പെടെ അഞ്ച് ഇരകളെയാണ് ടൈ എറിഞ്ഞു വീഴ്ത്തിയത്. 17 റണ്‍ മാത്രം വഴങ്ങിയായിരുന്നു ആ സ്വപ്നതുല്യമായ ഐപിഎല്‍ അരങ്ങേറ്റം. ഐപിഎല്‍ ചരിത്രത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹാട്രിക് നേടുന്ന ആദ്യ ബൌളറെന്ന പേരും ഇതോടെ ടൈ സ്വന്തമാക്കി.

കുട്ടിക്കളിയിലെ അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും തന്‍റെ ആദ്യത്തെയും അവസാനത്തെയും പ്രണയവും ആവേശവും ടെസ്റ്റ് മത്സരങ്ങള്‍ തന്നെയാണെന്ന് ടൈ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാണ് കൂടുതല്‍ ആഗ്രഹമെന്നും മുപ്പതുകാരനായ ടൈ കൂട്ടിച്ചേര്‍ത്തു,