LiveTV

Live

Sports

ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‍കോര്‍

ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‍കോര്‍
Summary
ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്‍സ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‍കോര്‍. നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.

ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്‍സ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‍കോര്‍. നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.

ടോസ് ഭാഗ്യത്തില്‍ ആദ്യം ബാറ്റിങിനിറങ്ങിയ ബംഗ്ലൂരിന്റെ രണ്ടു മുന്‍നിര പോരാളികളെ നാലോവറില്‍ എറിഞ്ഞിട്ട് പ‍ഞ്ചാബ് കരുത്തറിയിച്ചു. ഒരു റണ്‍സെടുത്ത നായകന്‍ ഷെയ്‍ന്‍ വാട്സന്റെ വിക്കറ്റ് അക്സര്‍ പട്ടേല്‍ ഇളക്കിയപ്പോള്‍ രണ്ടക്കം തികയ്ക്കാന്‍ അനുവദിക്കാതെ വിഷ്ണു വിനോദിനെ സന്ദീപ് ശര്‍മ മാക്സ്‍വെലിന്റെ കയ്യിലെത്തിച്ചു. എന്നാല്‍ ഇതുകൊണ്ടും അവസാനിച്ചില്ല. 22 റണ്‍സ് എടുക്കുന്നതിനിടെ മൂന്നാം വിക്കറ്റ് കൂടി വീണതോടെ ബാംഗ്ലൂര്‍ പ്രതിരോധത്തിലായി. ഇത്തവണ ഒരു റണ്‍സ് മാത്രമെടുത്ത കേദാര്‍ യാദവാണ് ഇരയായത്. ആരോണിന്റെ പന്തില്‍ കേദാര്‍ വിക്കറ്റിനു മുമ്പില്‍ കുടുങ്ങുകയായിരുന്നു.

എന്നാല്‍ ഒരറ്റത്ത് മന്‍ദീപ് സിങിനെ ഉറപ്പിച്ചു നിര്‍ത്തി മറുവശത്ത് വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‍സ് നടത്തിയ ബാറ്റിങ് താണ്ഡവമാണ് ബംഗ്ലൂരിന് ശക്തിപകര്‍ന്നത്. പഞ്ചാബ് ബോളര്‍മാരെ കണക്കിന് പ്രഹരിച്ച ഡിവില്ലിയേഴ്‍സ് യാതൊരു പഴതും കൊടുക്കാതെയാണ് കുതിച്ചത്. 28 റണ്‍സെടുത്ത മന്‍ദീപിനെ ആരോണ്‍ വീഴ്‍ത്തിയതോടെ ഡിവില്ലിയേഴ്സിന് കൂട്ടായെത്തിയത് സ്റ്റുവര്‍ട്ട് ബിന്നി. സുരക്ഷിതമായി കളിച്ച ബിന്നി, അവസരങ്ങള്‍ തുലക്കാതെ തന്നെ ഡിവില്ലിയേഴ്‍സിന് ഉറച്ച പിന്തുണ നല്‍കി. അവസാന ഓവര്‍ വരെയും വിക്കറ്റ് നഷ്ടപ്പെടുത്താതെ ബാറ്റേന്തിയ ഡിവില്ലിയേഴ്സ് 46 പന്തില്‍ നിന്ന് 9 സിക്സറിന്റെ അകമ്പടിയോടെ 89 റണ്‍സാണ് അടിച്ചുകൂട്ടിയത്.