LiveTV

Live

Sports

റണ്‍സില്ലാത്തതിന്റെ നിരാശയാണ് കോഹ്ലിയുടെ പെരുമാറ്റത്തില്‍ കാണുന്നതെന്ന് മിച്ചല്‍ ജോണ്‍സണ്‍

റണ്‍സില്ലാത്തതിന്റെ നിരാശയാണ് കോഹ്ലിയുടെ പെരുമാറ്റത്തില്‍ കാണുന്നതെന്ന് മിച്ചല്‍ ജോണ്‍സണ്‍
Summary
ക്രിക്കറ്റ് ലോകത്ത് ഏറെ പ്രസിദ്ധമാണ് മിച്ചല്‍ ജോണ്‍സണ്‍ വിരാട് കോഹ്ലി പോര്...

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ കുറ്റപ്പെടുത്തി മുന്‍ ഓസീസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍. റണ്‍സ് കണ്ടെത്താനാകാത്തതിന്റെ നിരാശയാണ് കോഹ്ലിയുടെ പെരുമാറ്റത്തില്‍ കാണുന്നതെന്നാണ് മിച്ചല്‍ ജോണ്‍സന്റെ ആരോപണം. തന്റെ ബ്ലോഗിലാണ് ജോണ്‍സണ്‍ ഇക്കാര്യം എഴുതിയത്.

ക്രിക്കറ്റ് ലോകത്ത് ഏറെ പ്രസിദ്ധമാണ് മിച്ചല്‍ ജോണ്‍സണ്‍ വിരാട് കോഹ്ലി പോര്. കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തിലെ ജോണ്‍സണ്‍ കോഹ്ലി കൊമ്പു കോര്‍ത്തത് പലതവണ. നിരവധി തവണയാണ് അന്ന് കോഹ്ലിക്കെതിരെ ജോണ്‍സണ്‍ ബൗണ്‍സര്‍ എറിഞ്ഞത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രണ്ടുവര്‍ഷമായിട്ടും മിച്ചല്‍ ജോണ്‍സണ് വിരാട് കോഹ്ലിയോടുളള അമര്‍ഷം അവസാനിച്ചിട്ടില്ലെന്നതിന്റെ സൂചനയാണ് ജോണ്‍സന്റെ പുതിയ ആരോപണം.

റണ്‍സ് കണ്ടെത്താന്‍ കഴിയാത്തതിന്റെ അസ്വസ്ഥതയാണ് കോഹ്ലിയുടെ പെരുമാറ്റത്തില്‍ കാണുന്നത്.
രണ്ട് ടെസ്റ്റ് കഴിയുമ്പോള്‍ കോഹ്ലിയുടെ രീതികളില്‍ മാറ്റം വന്നുവെന്നും ജോണ്‍സണ്‍ ആരോപിക്കുന്നു. രണ്ടാം ടെസ്റ്റില്‍ ഓസീസ് താരങ്ങള്‍ പുറത്താകുമ്പോള്‍ കോഹ്ലി പ്രത്യേക യാത്രയയപ്പ് നല്‍കുന്നത് ഈ അസ്വസ്ഥതകൊണ്ടാണെന്നും ജോണ്‍സണ്‍ കുറ്റപ്പെടുത്തി.

ഇക്കുറി ആദ്യ രണ്ട് ടെസ്റ്റിലും വിരാട് കോഹ്ലിയുടെ ബാറ്റിങ് ദയനീയമായിരുന്നു. നാല് ഇന്നിങ്‌സിലുമായി ഇന്ത്യന്‍ നായകന്‍ നേടിയത് വെറും 40 റണ്‍സ്. ഡിആര്‍എസ് വിവാദത്തില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് കോഹ്ലി പ്രതികരിച്ചത്.