LiveTV

Live

Sports

ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് ഡിവില്ലിയേഴ്സിന്‍റെ റിവേഴ്സ് സ്കൂപ്

ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് ഡിവില്ലിയേഴ്സിന്‍റെ റിവേഴ്സ് സ്കൂപ്
Summary
റിവേഴ്സ് സ്വീപ്പിനായി ഡിവില്ലിയേഴ്സ് ഒരുങ്ങുന്നത് കണ്ട ബോള്‍ട്ട് ലെംഗ്ത് കുറച്ചാണ് ബൌള്‍ ചെയ്തത്. എന്നാല്‍ ഒന്നും സംഭവിക്കാത്ത പോലെ ഷോട്ടുമായി ദക്ഷിണാഫ്രിക്കന്‍ താരം മുന്നോട്ട് പോകുകയായിരുന്നു.

ക്രിക്കറ്റ് കളത്തിലെ സൂപ്പര്‍മാനായാണ് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ് അറിയപ്പെടുന്നത്. ശൂന്യതയില്‍ നിന്ന് പോലും അത്ഭുതപ്പെടുത്തുന്ന ഷോട്ടുകളിലൂടെ എതിരാളികളെ വരിഞ്ഞുകെട്ടാനുള്ള കഴിവാണ് ഡിവില്ലിയേഴ്സിനെ വ്യത്യസ്തനാക്കുന്നത്. നേരിടുന്നത് ഡിവില്ലിയേഴ്സാണെങ്കില്‍ ലോകത്തെ ഏത് ബൌളറും ഒന്ന് വിയര്‍ക്കും - ഏതുതരത്തിലുള്ള ഷോട്ടാകും താരം പുറത്തെടുക്കുക എന്ന ആധി തന്നെയാണ് കാര്യം. ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ എതിരാളികളെയും ക്രിക്കറ്റ് ലോകത്തെയും ഒരുപോലെ അന്പരിപ്പിച്ച് റിവേഴ്സ് സ്കൂപ് എന്ന കേട്ടുകേള്‍വിയില്ലാത്ത ഷോട്ട് ഡിവില്ലിയേഴ്സ് പുറത്തെടുത്തു.

This shot from @ABdeVilliers17 😍 pic.twitter.com/UBN3G0VVaZ

— Jasveer Singh Kharra (@imjsk27) March 6, 2017

ലോക ക്രിക്കറ്റിലെ മികച്ച പേസര്‍മാരിലൊരാളായ ബോള്‍ട്ടിനെതിരെയായിരുന്നു ഡിവില്ലിയേഴ്സിന്‍റെ അത്ഭുത ഷോട്ട്. റിവേഴ്സ് സ്വീപ്പിനായി ഡിവില്ലിയേഴ്സ് ഒരുങ്ങുന്നത് കണ്ട ബോള്‍ട്ട് ലെംഗ്ത് കുറച്ചാണ് ബൌള്‍ ചെയ്തത്. എന്നാല്‍ ഒന്നും സംഭവിക്കാത്ത പോലെ ഷോട്ടുമായി ദക്ഷിണാഫ്രിക്കന്‍ താരം മുന്നോട്ട് പോകുകയായിരുന്നു.