LiveTV

Live

Sports

സ്‍മിത്തിന് വാരിക്കുഴിയൊരുക്കാന്‍ ഇന്ത്യ; ഓസീസിനെതിരായ പോര് മൈതാനത്തിന് പുറത്തേക്ക്

സ്‍മിത്തിന് വാരിക്കുഴിയൊരുക്കാന്‍ ഇന്ത്യ; ഓസീസിനെതിരായ പോര് മൈതാനത്തിന് പുറത്തേക്ക്
Summary
പരാതിയില്‍ 48 മണിക്കൂറിനുള്ളില്‍ മാച്ച് റഫറി ക്രിസ് ബോര്‍ഡിന്റെ മറുപടിയുണ്ടാകും.‌

ഡിആര്‍എസ് വിവാദത്തില്‍ ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യ ഐസിസി മാച്ച് റഫറിയെ സമീപിച്ചു. പരാതിയില്‍ 48 മണിക്കൂറിനുള്ളില്‍ മാച്ച് റഫറി ക്രിസ് ബോര്‍ഡിന്റെ മറുപടിയുണ്ടാകും.‌

സ്‍മിത്തിന് വാരിക്കുഴിയൊരുക്കാന്‍ ഇന്ത്യ; ഓസീസിനെതിരായ പോര് മൈതാനത്തിന് പുറത്തേക്ക്

ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റിന്റെ ‌‌രണ്ടാം ഇന്നിങ്സില്‍ ഓസീസ് 74 ന് മൂന്ന് എന്ന എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു സ്റ്റീവ് സ്മിത്തിന്റെ വിവാദ പുറത്താകല്‍. ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനത്തില്‍ ഡിആര്‍എസ് വിളിക്കണോ എന്ന് ഡ്രസിങ് റൂമിലിരിക്കുന്നവരോട് ചോദിച്ച ഓസീസ് നായകന്റെ തീരുമാനമാണ് വിവാദമായത്. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി അമ്പയര്‍ ഔട്ട് വിളിച്ചിട്ടും പുറത്തുപോകാന്‍ തയ്യാറാകാതെ സ്മിത്ത് സഹതാരം ഹാന്‍കോമ്പിനൊപ്പം മൈതാനമധ്യത്തില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് ഒരു കൈകൊണ്ട് ഡ്രസിങ്ങ് റൂമിലേക്ക് നോക്കി ഡിആര്‍എസ് വിളിക്കണോ എന്ന് ചോദിക്കുകയായിരുന്നു. ഇതുകണ്ട വിരാട് കൊഹ്‍ലി ഓടിയെത്തി ക്രീസ് വിട്ടുപോകാന്‍ സ്മിത്തിനോട് ആവശ്യപ്പെട്ടു. പിന്നാലെ അമ്പയറും സ്മിത്തിനോട് പുറത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. സ്മിത്തിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സിലും മാച്ച് റഫറിയും നടപടിയെടുക്കണമെന്ന് നിരവധി പേര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നതിനിടെയാണ് ഇന്ത്യന്‍ ടീം മാച്ച് റഫറിയെ സമീപിച്ചത്. സ്വന്തം പാളയത്തില്‍ നിന്നും വിമര്‍ശം ഉയരുന്നതിനിടെ സ്മിത്തിനെ പ്രതിരോധിച്ച് ക്രിക്കറ്റ് ആസ്‌ട്രേലിയയും രംഗത്തെത്തി. സ്മിത്തിനെതിരായ ആരോപണം അന്യായമാണെന്നാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ജെയിംസ് സതര്‍ലാന്‍ഡിന്റെ പ്രതികരണം.