LiveTV

Live

Sports

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം
Summary
സണ്ടര്‍ലാന്റിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റി തോല്‍പ്പിച്ചത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. സണ്ടര്‍ലാന്റിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റി തോല്‍പ്പിച്ചത്. 42ആം മിനുട്ടില്‍ സെര്‍ജിയോ അഗ്യൂറോയും 59ആം മിനുട്ടില്‍ സാനേയുമാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്.

ജയത്തോടെ സിറ്റി പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. വാശിയേറിയ മത്സരത്തില്‍ എവര്‍ട്ടണെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ടോട്ടനം പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. ഹാരി കെയ്‌നിന്റെ ഇരട്ടഗോളുകളും ഇഞ്ചുറി ടൈമില്‍ ബെന്‍ അലി നേടിയ ഗോളുമാണ് ടോട്ടനമിന് തുണയായത്.