LiveTV

Live

Sports

സച്ചിനെയും കോഹ്‌ലിയെയും താരതമ്യപ്പെടുത്തി ഹര്‍ഭജന്‍

സച്ചിനെയും കോഹ്‌ലിയെയും താരതമ്യപ്പെടുത്തി ഹര്‍ഭജന്‍
Summary
ആരൊക്കെ വന്നാലും ഒന്നാമന്‍ സച്ചിന്‍ തന്നെയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു...

സച്ചിനെയും കോഹ്‌ലിയെയും താരതമ്യം ചെയ്ത് ഹര്‍ഭജന്‍ സിങ്ങ്. സമകാലിക ക്രിക്കറ്റില്‍ വിരാടിനോളം മികച്ച ക്രിക്കറ്റ് താരമില്ലെന്ന് ഹര്‍ഭജന്‍. എന്നാല്‍ ആരൊക്കെ വന്നാലും ഒന്നാമന്‍ സച്ചിന്‍ തന്നെയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു

വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തിയാണ് ഹര്‍ഭജന്‍ സംസാരിച്ചത്. മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിക്കാന്‍ കഴിയുന്ന കോഹ്‌ലി ടീമിന്റെ സുവര്‍ണ താരമാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു. മികച്ച ശരാശരിയില്‍ ബാറ്റ് ചെയ്യുന്ന വിരാട് ഇതുവരെ നിരവധി റെക്കോഡുകള്‍ പഴങ്കഥയാക്കി. ലോകം കാത്തിരിക്കുന്ന ഒരു പാട് റെക്കോഡുകള്‍ കോഹ്‌ലിക്ക് മുന്നില്‍ വഴിമാറുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തന്റെ പ്രിയതാരം സച്ചിനാണെന്നും ആരെല്ലാം വന്നാലും എന്നും അദ്ദേഹം തന്നെയാകും ഒന്നാമനെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. കോഹ്‌ലിയും താനുമെല്ലാം ക്രിക്കറ്റിലെത്താന്‍ തന്നെ കാരണം സച്ചിനാണെന്നും അദ്ദേഹം എല്ലാവര്‍ക്കും പ്രചോദനമാണെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. കോഹ്‌ലിയോട് ചോദിച്ചാലും സച്ചിനല്ലാതെ മറ്റാരെയും അദ്ദേഹം പറയില്ല. സച്ചിന്‍ കളിച്ചതെല്ലാം ലോകോത്തര താരങ്ങള്‍ക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു