LiveTV

Live

Sports

തേനീച്ചകള്‍ മൈതാനം കീഴടക്കി, ദക്ഷിണാഫ്രിക്ക - ശ്രീലങ്ക മത്സരം നിര്‍ത്തിവച്ചത് ഒരു മണിക്കൂര്‍

Summary
ഇരുപത് മിനുട്ടോളം ഗ്രൌണ്ടില്‍ തുടര്‍ന്ന താരങ്ങളും അമ്പയര്‍മാരും ഒടുവില്‍ പവലിയനില്‍ തന്നെ അഭയം തേടി. ഒരു മണിക്കൂറോളം  പരിശ്രമിച്ചാണ്  തേനീച്ചകളെ ഓടിച്ചത്.

ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ അപ്രതീക്ഷിതമായ ഒരു ആക്രമണം താരങ്ങളെയും അമ്പയര്‍മാരെയും വിരട്ടി. മൈതാനത്തിലേക്ക് ഇരമ്പിയെത്തിയ തേനീച്ച കൂട്ടമാണ് ഭീതി പടര്‍ത്തി കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. മൈതാനത്ത് കിടന്ന് താരങ്ങളും അമ്പയര്‍മാരും തേനീച്ച ആക്രമണത്തില്‍ നിന്ന് രക്ഷ തേടിയെങ്കിലും വലിയ ഗുണമുണ്ടായില്ല. തേനീച്ചകളെ തുരത്താനിറങ്ങിയ മൈതാന സൂക്ഷിപ്പുകാരും പരാജയം സമ്മതിച്ചു. ഇരുപത് മിനുട്ടോളം ഗ്രൌണ്ടില്‍ തുടര്‍ന്ന താരങ്ങളും അമ്പയര്‍മാരും ഒടുവില്‍ പവലിയനില്‍ തന്നെ അഭയം തേടി. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തേനീച്ചകളെ ഓടിച്ചത്.

മത്സരം ഒരു മണിക്കൂര്‍ നഷ്ടമായെങ്കിലും ഓവറുകളൊന്നും തന്നെ വെട്ടികുറക്കേണ്ടി വന്നില്ല. ശ്രീലങ്കയുടെ ഇന്നിങ്സ് കേവലം 163 റണ്‍സിന് അവസാനിച്ചു. ദക്ഷിണാഫ്രിക്കയാകട്ടെ 32 ഓവറില്‍ കേവലം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടെത്തി. തേനീച്ചകള്‍ മൈതാനം കീഴടക്കിയ ദൃശ്യങ്ങള്‍ കാണാം.