LiveTV

Live

Sports

മോശം പെരുമാറ്റം: അത്‌ലറ്റിക്കോ ഡികൊല്‍ക്കത്തക്കും ബെലന്‍കോസക്കും ശിക്ഷ

മോശം പെരുമാറ്റം: അത്‌ലറ്റിക്കോ ഡികൊല്‍ക്കത്തക്കും ബെലന്‍കോസക്കും ശിക്ഷ
Summary
അത്‌ലറ്റിക്കോ ഡികൊല്‍ക്കത്തയ്‌ക്ക്‌ ഏഴ്‌ ലക്ഷം രൂപയും ബെലന്‍കോസയ്‌ക്ക്‌ മൂന്ന് ലക്ഷം രൂപയും രണ്ട്‌ മത്സരങ്ങളില്‍നിന്നുള്ള വിലക്കും അച്ചടക്ക സമിതി പ്രഖ്യാപിച്ചു.

മോശം പെരുമാറ്റത്തിന് അത്‌ലറ്റിക്കോ ഡികൊല്‍ക്കത്തയ്‌ക്കും ടീമിന്റെ മുന്‍നിരതാരം ജുവാന്‍ ബെലന്‍കോസയ്‌ക്കും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി ശിക്ഷ വിധിച്ചു. മുംബൈ സിറ്റിക്കെതിരെ അരീനയില്‍ നടന്ന ആദ്യ സെമിഫൈനലിന്റെ രണ്ടാംപാദ മത്സരത്തില്‍ മോശമായി പെരുമാറിയതിനാണ് ശിക്ഷ.

അത്‌ലറ്റിക്കോ ഡികൊല്‍ക്കത്തയ്‌ക്ക്‌ ഏഴ്‌ ലക്ഷം രൂപയും ബെലന്‍കോസയ്‌ക്ക്‌ മൂന്ന് ലക്ഷം രൂപയും രണ്ട്‌ മത്സരങ്ങളില്‍നിന്നുള്ള വിലക്കും അച്ചടക്ക സമിതി പ്രഖ്യാപിച്ചു. അച്ചടക്ക സമിതിയുടെ ആര്‍ട്ടിക്കിള്‍ 53 എ, 53 ബി പ്രകാരമാണ്‌ ശിക്ഷ. പിഴ 10 ദിവസത്തിനുള്ളില്‍ അടക്കണം. മുംബൈ സിറ്റി എഫ്‌സിയുടെ പരാതിയെ തുടര്‍ന്നാണ്‌ നടപടി.