LiveTV

Live

Sports

കോഹ്ലിക്ക് ഇരട്ടശതകം, ജയന്തിന് ശതകം; ഇംഗ്ലണ്ട് പരുങ്ങലില്‍

കോഹ്ലിക്ക് ഇരട്ടശതകം, ജയന്തിന് ശതകം; ഇംഗ്ലണ്ട് പരുങ്ങലില്‍
Summary
നായകന്‍ വിരാട് കൊഹ്‍ലി വാങ്കഡെയുടെ മണ്ണില്‍ ഒരിക്കല്‍ കൂടി ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ഇന്ത്യയുടെ സ്‍കോര്‍ ബോര്‍ഡില്‍ റണ്ണൊഴുകി.
കോഹ്ലിക്ക് ഇരട്ടശതകം, ജയന്തിന് ശതകം; ഇംഗ്ലണ്ട് പരുങ്ങലില്‍

വാങ്കഡെ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് പതറുന്നു. നാലാം ദിനം കളി അവസാനിക്കുന്‌പോള്‍ ആറ് വിക്കറ്റിന് 182 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. നേരത്തെ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ച്വറിയുടെയും ജയന്ത് യാദവിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 631 റണ്‍സ് നേടിയിരുന്നു

ഏഴിന് 451 റണ്‍സുമായി നാലാം ദിനം കളി ആരംഭിച്ച ഇന്ത്യക്ക് മികച്ച സ്‌കോറാണ് വിരാട് കോഹ്‌ലിയും ജയന്ത് യാദവും സമ്മാനിച്ചത്. എട്ടാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 241 റണ്‍സ്. എട്ടാം വിക്കറ്റില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. വിരാട് കോഹ്ലി ഇരട്ട ശതകവും കുറിച്ചു. കോഹ്‌ലിയുടെ കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഈ വര്‍ഷത്തെ രണ്ടാമത്തേതും. കോഹ്‌ലിക്ക് പിറകെ ജയന്ത് യാദവും കരിയറില്‍ തന്റെ ആദ്യ സെഞ്ച്വറി നേടി. ഒമ്പതാമനായിറങ്ങി ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ജയന്ത് യാദവ്.

ജയന്ത് യാദവ് പുറത്തായതിന് ശേഷം ഇറങ്ങിയവര്‍ക്ക് കാര്യമായൊന്നും നേടാനായില്ല. ഒടുവില്‍ 631 ന് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാല് വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. അര്‍ധ സെഞ്ച്വറി നേടിയ ജോ റൂട്ടിനും ബെയര്‍സ്‌റ്റോവ്ക്കും പുറമെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യക്കായി അശ്വിനും ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് 182 എന്ന നിലയിലാണ്.