LiveTV

Live

Sports

കേരളത്തിന് സീസണിലെ ആദ്യ രഞ്ജി ജയം

കേരളത്തിന് സീസണിലെ ആദ്യ രഞ്ജി ജയം
Summary
ത്രിപുരക്കെതിരെ ഏഴു വിക്കറ്റുകള്‍ക്കാണ് കേരളം ജയം സ്വന്തമാക്കിയത്.  ജയിക്കാന്‍ ആവശ്യമായ 66 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കേരളം  സ്വന്തമാക്കി

രഞ്ജി സീസണില്‍ കേരളത്തിന് കന്നി ജയം. ത്രിപുരക്കെതിരെ ഏഴു വിക്കറ്റുകള്‍ക്കാണ് കേരളം ജയം സ്വന്തമാക്കിയത്. ജയിക്കാന്‍ ആവശ്യമായ 66 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കേരളം സ്വന്തമാക്കി. ഓപ്പണര്‍ മുഹമ്മദ് അസ്ഹറൂദ്ദിന് ഒരു റണ്‍ അകലെ വച്ച് ശതകം നഷ്ടമായി. 47 റണ്‍സെടുത്ത താക്കറിന്‍റെയും അഞ്ച് റണ്‍സെടുത്ത ജലജ് എസ് സക്സേനയുടെയും വിക്കറ്റുകളാണ് കേരളത്തിന് ഇന്ന് നഷ്ടമായത്. ഗുരീന്ദര്‍ സിങിനാണ് മൂന്ന് വിക്കറ്റും. ഒന്നാം ഇന്നിങ്സില്‍ 20 റണ്‍ ലീഡ് വഴങ്ങിയ ശേഷമാണ് ശക്തമായ തിരിച്ചുവരവിലൂടെ കേരളം വിജയം കുറിച്ചത്.