LiveTV

Live

Sports

കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി
Summary
52-ാം മിനിറ്റില്‍ ഹവിയര്‍ ലാറ നേടിയ ഗോളാണ് ആതിഥേയര്‍ക്കെതിരെ കൊല്‍ക്കത്തയ്ക്ക് ലീഡ് നേടിക്കൊടുത്തത്
കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‍സിന്റെ തോല്‍വി. 52-ാം മിനിറ്റില്‍ ഹവിയര്‍ ലാറ നേടിയ ഗോളാണ് ആതിഥേയര്‍ക്കെതിരെ കൊല്‍ക്കത്തയ്ക്ക് ജയം നേടിക്കൊടുത്തത്. ബോക്‌സിന് വെളിയില്‍നിന്നും ലാറ തൊടുത്ത ഷോട്ട് പ്രതിരോധനിരതാരം സന്ദേശ് ജിങ്കാന്റെ കാലില്‍ത്തട്ടി തിരിഞ്ഞ് വലയില്‍ കയറുകയായിരുന്നു.
കേരളാ ബ്ലാസ്റ്റേഴ്‌സ് 4-4-2 ശൈലിയിലാണ് മല്‍സരം ആരംഭിച്ചത്. കൊല്‍ക്കത്തയാകട്ടെ മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗയെ ഏക സ്ട്രൈക്കറാക്കി 4-2-3-1 ശൈലിയിലാണ് കളി തുടങ്ങിയത്. അഞ്ച് മാറ്റങ്ങളാണ് കോച്ച് സ്റ്റീവ് കൊപ്പല്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ വരുത്തിയത്. ഇഷ്ഫാഖ് അഹമ്മദ്, ഹ്യൂഗ്‌സ്, കാഡിയോ, വിനിത് റായി, റാഫി, ബെല്‍ഫൊര്‍ട്ട് എന്നിവര്‍ക്ക് പകരം എന്‍ഡോയെ, പ്രതീക് ചൗധരി, മുഹമ്മദ് റഫീഖ്, ഹോസു പ്രീറ്റോ, ഫാറൂഖ് ചൗധരി, നേസണ്‍ എന്നിവര്‍ ആദ്യ ഇലനിലെത്തി. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ സ്പാനിഷ് താരം ഹോസു പ്രീറ്റോയെ പ്രതിരോധത്തിലേക്കിറക്കി. അന്റോണിയോ ജര്‍മന്‍, ഡക്കന്‍ നേസണ്‍ എന്നിവര്‍ക്കായിരുന്നു ഗോളടിക്കാനുള്ള ചുമതല.