LiveTV

Live

Sports

റിയോ ഒളിംപിക്സില്‍ റഷ്യയെ വിലക്കണമെന്ന ആവശ്യം ശക്തമാകുന്നു

റിയോ ഒളിംപിക്സില്‍ റഷ്യയെ വിലക്കണമെന്ന ആവശ്യം ശക്തമാകുന്നു
Summary
2014ല്‍ റഷ്യയിലെ സോചിയില്‍ നടന്ന ശീതകാല ഒളിംപിക്സില്‍ സര്‍ക്കാര്‍ പിന്തുണയോടെ റഷ്യന്‍ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്നാണ് കണ്ടെത്തിയത്. കായിക മന്ത്രാലയത്തിന്റെ പിന്തുണയോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിയോ ഒളിംപിക്സില്‍ റഷ്യയെ വിലക്കാനുള്ള സാധ്യത ശക്തമാകുന്നു. ശീതകാല കാല ഒളിംപിക്സില്‍ റഷ്യന്‍ താരങ്ങള്‍ അധികൃതരുടെ പിന്തുണയോടെ ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് വാഡ കണ്ടെത്തി. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ സ്വതന്ത്ര സമിതിയാണ് ക്രമക്കേട് കണ്ടെത്തിയത്.

2014ല്‍ റഷ്യയിലെ സോചിയില്‍ നടന്ന ശീതകാല ഒളിംപിക്സില്‍ സര്‍ക്കാര്‍ പിന്തുണയോടെ റഷ്യന്‍ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്നാണ് കണ്ടെത്തിയത്. കായിക മന്ത്രാലയത്തിന്റെ പിന്തുണയോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോച്ചി ഒളിംപിക്സില്‍ മെഡല്‍ നേടിയ 15 താരങ്ങളുടെ മൂത്രസാംപിളില്‍ മോസ്കോ ലാബില്‍ വെച്ച് ക്രമക്കേട് നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇതോടെ റിയോ ഒളിംപിക്സില്‍ നിന്ന് റഷ്യയെ വിലക്കാനുള്ള സാധ്യതകള്‍ കൂടുകയാണ്. റഷ്യന്‍ താരങ്ങളെ ഒളിംപിക്സില്‍ നിന്ന് വിലക്കണമെന്ന് നേരത്തെ തന്നെ അമേരിക്കയും കാനഡയും ആവശ്യപ്പെട്ടിരുന്നു. ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിലവില്‍ റഷ്യക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്കുണ്ട്. എന്നാല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചില്ലെന്ന് സ്വയം തെളിയിച്ചാല്‍ താരങ്ങള്‍ക്ക് ഒളിംപിക്സില്‍ പങ്കെടുക്കാം എന്നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ നിലപാട്.

ഇതിനിടെ വിലക്ക് മറികടക്കാനുള്ള ശ്രമങ്ങള്‍ റഷ്യ തുടങ്ങി. റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കുന്ന കായിക വകുപ്പ് സഹമന്ത്രിയെ പ്രധാനമന്ത്രി സസ്പെന്‍ഡ് ചെയ്തു.