LiveTV

Live

Sports

ടെസ്റ്റില്‍ 150 ഇരകളുമായി ജഡേജ

ടെസ്റ്റില്‍ 150 ഇരകളുമായി ജഡേജ
Summary
32 ടെസ്റ്റുകളില്‍ നിന്നാണ് 150 വിക്കറ്റുകളിലേക്ക് ജഡേജ നടന്നടുത്തത്. 29 ടെസ്റ്റുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ അശ്വിനാണ്

ഇന്ത്യന്‍ പിച്ചുകളില്‍ എതിര്‍ നിരയില്‍ നാശം വിതയ്ക്കുന്ന ബൌളര്‍മാരില്‍ മുന്‍ നിരയിലാണ് രവീന്ദ്ര ജഡേജ എന്ന ഓള്‍ റൌണ്ടര്‍. ജഡേജയെന്ന ഓഫ് സ്പിന്നറെ ലാഘവത്തോടെ സമീപിച്ച ടീമുകളെല്ലാം തന്നെ ആ സ്പിന്‍ വലയില്‍ കുരുങ്ങിയിട്ടുണ്ട്. ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ജഡേജ ടെസ്റ്റ് ക്രിക്കറ്റില്‍ തന്‍റെ നൂറ്റി അമ്പതാമത് (150) ഇരയെ കൊളംബോ ടെസ്റ്റില്‍ കണ്ടെത്തി.

ശ്രീലങ്കയുടെ ധനഞ്ജയ ഡി സില്‍വയെ ക്ലീന്‍ ബൌള്‍ ചെയ്താണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്. 32 ടെസ്റ്റുകളില്‍ നിന്നാണ് 150 വിക്കറ്റുകളിലേക്ക് ജഡേജ നടന്നടുത്തത്. 29 ടെസ്റ്റുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ അശ്വിനാണ് ഇന്ത്യന്‍ ബൌളര്‍മാരില്‍ ജഡേജക്ക് മുന്നിലുള്ള ഏക താരം.