LiveTV

Live

Sports

ലങ്കന്‍ പരമ്പരയിലെ അവശേഷിക്കുന്ന ഏകദിനങ്ങള്‍ക്ക് മുന്നോടിയായി ദേശീയഗാനം ആലപിക്കില്ല

ലങ്കന്‍ പരമ്പരയിലെ  അവശേഷിക്കുന്ന ഏകദിനങ്ങള്‍ക്ക് മുന്നോടിയായി ദേശീയഗാനം ആലപിക്കില്ല
Summary
എല്ലാ മത്സരങ്ങളുടെയും തുടക്കത്തില്‍ ദേശീയഗാനാലാപനം എന്ന രീതി മാറ്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം.

ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളുടെ മുന്നോടിയായി ഇരു ടീമുകളുടെയും ദേശീയഗാനം ആലപിക്കില്ല. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ മാധ്യമ വിഭാഗം മാനേജര്‍ ദിനേശ് രത്നസിങ്കം ഇക്കാര്യം സ്ഥിരീകരിച്ചു, എല്ലാ മത്സരങ്ങളുടെയും തുടക്കത്തില്‍ ദേശീയഗാനാലാപനം എന്ന രീതി മാറ്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം.

ലങ്കന്‍ പരമ്പരയിലെ  അവശേഷിക്കുന്ന ഏകദിനങ്ങള്‍ക്ക് മുന്നോടിയായി ദേശീയഗാനം ആലപിക്കില്ല

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളുടെയും ദേശീയഗാനം ആലപിച്ചിരുന്നു. ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിലും ഇത് ആവര്‍ത്തിക്കും. ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെയാണ്. ആദ്യ മത്സരത്തില്‍ മിന്നും ജയം കരസ്ഥമാക്കിയ ഇന്ത്യ ലങ്ക ദഹനം തുടരാമെന്ന പ്രത്യാശയിലാണ്.