LiveTV

Live

Sports

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് യൂ​റോ​പ്പാ ലീ​ഗ് ഫൈ​ന​ലി​ൽ

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് യൂ​റോ​പ്പാ ലീ​ഗ് ഫൈ​ന​ലി​ൽ
Summary
ആ​ദ്യ പാ​ദ​ത്തി​ലെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ൾ വി​ജ​യം മാ​ഞ്ച​സ്റ്റ​റി​നെ ഫൈനലിലെത്തിക്കുകയായി​രു​ന്നു

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് യൂ​റോ​പ്പാ ലീ​ഗ് ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​യി​ൽ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 2-1 ന് ​സെ​ൽ​റ്റ വി​ഗോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മാ​ഞ്ച​സ്റ്റ​ർ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ര​ണ്ടാം പാ​ദ​ത്തി​ൽ ഓ​രോ​ഗോ​ൾ നേ​ടി ഇ​രു​വ​രും സ​മ​നി​ല പാ​ലി​ച്ചെ​ങ്കി​ലും ആ​ദ്യ പാ​ദ​ത്തി​ലെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ൾ വി​ജ​യം മാ​ഞ്ച​സ്റ്റ​റി​നെ ഫൈനലിലെത്തിക്കുകയായി​രു​ന്നു.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യ പ​കു​തി​യി​ൽ 17-ാം മി​നി​റ്റി​ൽ ഫെ​ല്ലെ​യ്നി​യി​ലൂ​ടെ ഒ​രു ഗോ​ളി​നു​മു​ന്നി​ലാ​യി​രു​ന്ന ചു​വ​ന്ന ചെ​കു​ത്താ​ൻ​മാ​ർ അ​വ​സാ​ന നി​മി​ഷ​മാ​ണ് സ​മ​നി​ല​വ​ഴ​ങ്ങി​യ​ത്. ക​ളി തീ​രാ​ൻ അ​ഞ്ചു മി​നി​റ്റ് അ​വ​ശേ​ഷി​ക്കെ റോ​ൺ​കാ​ഗ്ലി​യ മാ​ഞ്ച​സ്റ്റ​റി​നെ സ​മ​നി​ല​യി​ൽ പി​ടി​ച്ചു. അ​വ​സാ​ന നി​മി​ഷ​ങ്ങ​ൾ ക​ളി​പ​രി​ക്ക​നാ​യ​തോ​ടെ ഇ​രു​ടീ​മി​ലേ​യും ഓ​രോ​രു​ത്ത​ർ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യി. യു​ണൈ​റ്റ​ഡി​ന്‍റെ ബെ​യ്‌​ലി (87) മാ​ച്ചിം​ഗ് ഓ​ർ​ഡ​ർ വാ​ങ്ങി പു​റ​ത്തു​പോ​യി തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ (88) റോ​ൺ​കാ​ഗ്ലി​യ​യും ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യി.