LiveTV

Live

Sports

ദക്ഷിണാഫ്രിക്കയിലെ ധവാനുമൊത്തുള്ള കോഹ്‍ലിയുടെ നൃത്തം വൈറലാകുന്നു

ദക്ഷിണാഫ്രിക്കയിലെ ധവാനുമൊത്തുള്ള കോഹ്‍ലിയുടെ നൃത്തം  വൈറലാകുന്നു
Summary
ഭാര്യ അനുഷ്ക തന്നെയാണ് കോലിയുടെ നൃത്തദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ശിഖര്‍ ധവാനുമൊത്തുള്ള നൃത്തം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഷോപ്പിങിനിടെയുള്ള ഡാന്‍സ് ദൃശ്യങ്ങള്‍ കോലിയുടെ ഭാര്യ അനുഷ്ക ശര്‍മ്മയാണ് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി കേപ്ടൌണിലെത്തിയ ഇന്ത്യന്‍ ടീം താരങ്ങളുടെ അവധിയാഘോഷത്തിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുഹൃത്ത് ശിഖര്‍ ധവാനൊപ്പം തെരുവില്‍ വിരാട് കോലി ഡാന്‍സ് ചെയ്യുന്ന ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്.

തെരുവില്‍ ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് പാട്ടിനൊപ്പം കോലിയും ധവാനും ചുവട് വെക്കുന്നത്. ഭാര്യ അനുഷ്ക തന്നെയാണ് കോലിയുടെ നൃത്തദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. അനുഷ്ക്കയ്ക്കൊപ്പം ഷോപ്പിങ് നടത്തുന്ന തിരക്കിനിടെയാണ് ഡാന്‍സ്. ജനുവരി അഞ്ച് മുതല്‍ കേപ്ടൌണില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യ‍ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ടി ട്വന്‍റികളുമാണ് പര്യടനത്തിലുള്ളത്.