LiveTV

Live

Sports

ധോണിക്കും കൊഹ്‍ലിക്കും നന്ദി രേഖപ്പെടുത്തി ജഡേജ

ധോണിക്കും കൊഹ്‍ലിക്കും നന്ദി രേഖപ്പെടുത്തി ജഡേജ
Summary
ഷാക്കിബ് അല്‍ ഹസനെ പിന്തള്ളി ഓള്‍ റൌണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമനാകാന്‍ ജഡേജയെ സഹായിച്ചത് ഈ പ്രകടനമാണ്.

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ മികച്ച ബൌളറായും ഓള്‍ റൌണ്ടറുമായുള്ള തന്‍റെ സ്ഥാനക്കയറ്റത്തിന് മുന്‍ നായകന്‍ ധോണിക്കും നിലവിലെ നായകന്‍ കൊഹ്‍ലിക്കും നന്ദി രേഖപ്പെടുത്തി രവീന്ദ്ര ജഡേജ. ഒരു ട്വിറ്റര്‍ സന്ദേശത്തിലൂടെയായിരുന്നു സര്‍ ജഡേജയുടെ നന്ദി പ്രകടനം. ധോണിയും കൊഹ്‍ലിയും അകമഴിഞ്ഞ് സഹായിച്ചിരുന്നില്ലെങ്കില്‍ തന്‍റെ ഈ യാത്ര അസംഭവ്യമാകുമായിരുന്നുവെന്ന് ജഡേജ കുറിച്ചു.

ലങ്കക്കെതിരായ കൊളംബോ ടെസ്റ്റില്‍ ഏഴ് ഇരകളെ എറിഞ്ഞിട്ട ജഡേജ പുറത്താകാതെ 70 റണ്‍സും നേടിയിരുന്നു. ഷാക്കിബ് അല്‍ ഹസനെ പിന്തള്ളി ഓള്‍ റൌണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമനാകാന്‍ ജഡേജയെ സഹായിച്ചത് ഈ പ്രകടനമാണ്.