LiveTV

Live

Sports

പൂനെ സിറ്റി പരിശീലകന്‍ പോപ്പോവിച്ചിന് സസ്‍പെന്‍ഷന്‍

പൂനെ സിറ്റി പരിശീലകന്‍ പോപ്പോവിച്ചിന് സസ്‍പെന്‍ഷന്‍
Summary
നാലു കളികളിൽ വിലക്കും അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഐഎസ്എല്ലിൽ മോശം പെരുമാറ്റത്തിന്റെ പേരിൽ പൂന സിറ്റി എഫ്‍സി പരിശീലകൻ റാങ്കോ പോപ്പോവിച്ചിന് വിലക്ക്. നാലു കളികളിൽ വിലക്കും അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

പൂനെ സിറ്റി പരിശീലകന്‍ പോപ്പോവിച്ചിന് സസ്‍പെന്‍ഷന്‍

23ന് എഫ്‍സി ഗോവയ്ക്കെതിരേ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിനുശേഷം പോപ്പോവിച്ച് മാച്ച് ഒഫീഷ്യൽസിനെതിരെ നടത്തിയ പരാമർശങ്ങളാണ് വിലക്കിനു കാരണം. അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ അച്ചടക്ക സമിതിയാണ് തീരുമാനമെടുത്തത്. പത്തുദിവസത്തിനുള്ള പിഴത്തുക അടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. ഐഎസ്എല്ലിൽ ഏഴു മത്സരങ്ങളിൽ നാലു ജയം ഉൾപ്പെടെ 12 പോയിന്റുമായി നാലാം സ്ഥാനത്താണ് പൂനെ.