LiveTV

Live

Sports

മഞ്ഞപ്പടയ്ക്ക് ആവേശം പകരാന്‍ ആല്‍ബവുമായി ഒരു കൂട്ടം ആരാധകര്‍

മഞ്ഞപ്പടയ്ക്ക് ആവേശം പകരാന്‍ ആല്‍ബവുമായി ഒരു കൂട്ടം ആരാധകര്‍
Summary
ആല്‍ബം ഉടന്‍ യൂട്യൂബില്‍ റിലീസ് ചെയ്യും

ഐ.എസ്എല്‍ ഫുട്ബോള്‍ ആവേശത്തിനിടെ കേരള ബ്ലാസ്റ്റേഴ്സിന് കരുത്തേകാന്‍ കോഴിക്കോട് നിന്ന് ഒരു കൂട്ടം ഫുട്ബോള്‍ ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്സ് ടീം ഫോം വീണ്ടെടുക്കാനായി ആരവം എന്ന പേരില്‍ ആല്‍ബം നിര്‍മിച്ചിരിക്കുകയാണ് ഇവര്‍. അഞ്ച് മാച്ചുകളില്‍ സമനിലയും തോല്‍വിയും ഒരു വിജയവും.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കുന്നതിനിടെയാണ് മഞ്ഞപ്പടയ്ക്ക് ആവേശം പകരാന്‍ പേരാമ്പ്രയില്‍ നിന്ന് ഒരുകൂട്ടം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. ആരവം എന്ന് പേരിട്ട ആല്‍ബം മൈതാനത്ത് താരങ്ങള്‍ക്ക് ആവേശമാകുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

12 ഓളം പേര്‍ അഭിനയിച്ച ആല്‍ബം ഒറ്റദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. അര്‍ജുന്‍ ശ്രീവയാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കു ന്നത്. ആല്‍ബം ഉടന്‍ യൂട്യൂബില്‍ റിലീസ് ചെയ്യും.