LiveTV

Live

Sports

അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യക്കെതിരെ 

അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യക്കെതിരെ 
Summary
അഫ്ഗാനിസ്ഥാനുമായി ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് മത്സരത്തിനൊരുങ്ങുന്നു എന്നതാണ് പുതിയ തീരുമാനം.

2019 മുതല്‍ 2023 വരെ ഇന്ത്യ 81 ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയാകുമെന്ന് ബിസിസിഐ. പുതിയ നിര്‍ദേശത്തിന് ഇന്ന് ചേര്‍ന്ന പ്രത്യേക ജനറല്‍ യോഗം അംഗീകാരം നല്‍കുകയായിരുന്നു. പ്രധാന താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം നല്‍കാനും തീരുമാനമായി

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയ തുടങ്ങിയ ശക്തരായ ടീമുകളടക്കം ഇന്ത്യയില്‍ ഇക്കാലയളവില്‍ കളിക്കും. അഫ്ഗാനിസ്ഥാനുമായി ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് മത്സരത്തിനൊരുങ്ങുന്നു എന്നതാണ് പുതിയ തീരുമാനം. എന്നാല്‍ ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. 2019ല്‍ ഓസിസുമായാണ് അഫ്ഗാന്റെ ടെസ്റ്റ് അരങ്ങേറ്റം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുമായി ആ രാജ്യത്തിനുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നുവെന്ന് ബി.സി.സി.ഐ ആക്ടിങ്ങ് സെക്രട്ടറി അമിതാഭ് ചൌധരി പറഞ്ഞു.

മത്സരങ്ങളുടെ സമയക്രമം ക്രമീകരിക്കുകയും താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം നല്‍കാനും തീരുമാനമായി. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയഷന് മേലുള്ള സസ്പെന്‍ഷന്‍ കാര്യവും യോഗം ചര്‍ച്ച ചെയ്തു. ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജകമരുന്ന് പരിശോധന ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയായ നാഡ നടത്തേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി.