LiveTV

Live

Sports

രഞ്ജി ട്രോഫി; കേരളത്തിനെതിരെ വിദര്‍ഭക്ക് മോശം തുടക്കം

രഞ്ജി ട്രോഫി; കേരളത്തിനെതിരെ വിദര്‍ഭക്ക് മോശം തുടക്കം
Summary
ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ വിദര്‍ഭ  മൂന്ന് വിക്കറ്റിന് 45 റണ്‍സെന്ന നിലയിലാണ്...

രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടറില്‍ കേരളത്തിനെതിരെ ഒന്നാം ഇന്നിങ്സ് ബാറ്റ് ചെയ്യുന്ന വിദര്‍ഭക്ക് മൂന്ന് വിക്കറ്റ് നഷ്ടം. രണ്ട് റണ്‍സെടുത്ത ഫായിസ് ഫൈസല്‍, 17 റണ്‍സെടുത്ത സഞ്ജയ് രാമസ്വാമി, 12 റണ്‍സെടുത്ത വസീം ജാഫര്‍ എന്നിവരാണ് പുറത്തായത്. കേരളത്തിനായി കെ സി അക്ഷയ് രണ്ടും എം ഡി നിതീഷ് ഒരുവിക്കറ്റും നേടി.

ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ വിദര്‍ഭ മൂന്ന് വിക്കറ്റിന് 45 റണ്‍സെന്ന നിലയിലായിരുന്നു. മഴമൂലം കളി ഏറെ വൈകിയാണ് ആരംഭിച്ചത്

ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയില്‍ ക്വാര്‍ട്ടറിലെത്തുന്നത്. ഹരിയാനയെ തോല്‍പ്പിച്ചായിരുന്നു ക്വാര്‍ട്ടര്‍ പ്രവേശം. ആദ്യ റൌണ്ടില്‍ നാലുദിവസമാണ് മത്സരമെങ്കില്‍ ക്വാര്‍ട്ടര്‍ മുതല്‍ ടെസ്റ്റിലെ പോലെ അഞ്ചുദിവസമുണ്ടാകും.