ലോക ബോഡി ബില്‍ഡിംഗില്‍ വെങ്കലമെഡല്‍ അങ്കമാലി സ്വദേശി 57കാരന് പീറ്റര്‍ ജോസഫിന്

ഇനിയും ഒരങ്കത്തിന് കൂടി ബാല്യം ബാക്കിയുണ്ടെന്ന് പീറ്റര്‍ ചെറുപ്പക്കാരെ നോക്കി വെല്ലുവിളിക്കുമ്പോഴാണ് അറിയാതെ നമിച്ച് പോവുക
ഗ്രീസിലെ ഏതന്‍സില്‍ നടന്ന ലോക ബോഡി ബില്‍ഡിംഗ് ചാന്പ്യന്ഷിപ്പില് മലയാളിക്ക് വെങ്കലമെഡല്‍. എറണാകുളം അങ്കമാലിക്കാരന് പീറ്റര്‍ ജോസഫിനാണ് ഈ അപൂര്‍വ്വ നേട്ടം. പീറ്ററിനെ അടുത്തറിയുമ്പോള്‍ പക്ഷെ നമ്മള് ഞെട്ടും. അങ്കമാലിക്കാരന് പീറ്റര്‍ ജോസഫ് ലോക ബോഡി ബില്‍ഡിംഗ് ചാന്പ്യന്ഷിപ്പില് വെങ്കലമെഡല്‍ നേടി നാട്ടില്‍ തിരിച്ചെത്തി. ബോഡി ബില്‍ഡിംഗിനെ കുറിച്ചും ആരോഗ്യ സംരക്ഷണത്തെ കുറിച്ചും വാചാലനായ പീറ്ററിന്റെ പ്രായം കേട്ടപ്പോള്‍ ഞെട്ടി. 57 വയസ്സ്. മത്സരിച്ചതാകട്ടെ യുവാക്കള്‍ക്കൊപ്പവും. ഇനിയും ഒരങ്കത്തിന് കൂടി ബാല്യം ബാക്കിയുണ്ടെന്ന് പീറ്റര്‍ ചെറുപ്പക്കാരെ നോക്കി വെല്ലുവിളിക്കുമ്പോഴാണ് അറിയാതെ നമിച്ച് പോവുക.