LiveTV

Live

Sports

ബാസ്ക്കറ്റ് ബോളില്‍ കേരള വനിതകള്‍ കരുത്ത് കാട്ടി

 ബാസ്ക്കറ്റ് ബോളില്‍ കേരള വനിതകള്‍ കരുത്ത് കാട്ടി
Summary
ഓസ്ട്രേലിയയിലെ പ്രമുഖ ക്ലബ് ടീമായ റിങ് വുഡ് ഹോക്സിനെയാണ് കേരള ടീം പരാജയപ്പെടുത്തിയത്

ബാസ്ക്കറ്റ് ബോളില്‍ കരുത്ത് തെളിയിച്ച് കേരളത്തിന്റെ വനിത ടീം. ഓസ്ട്രേലിയയിലെ പ്രമുഖ ക്ലബ് ടീമായ റിങ് വുഡ് ഹോക്സിനെയാണ് കേരള ടീം പരാജയപ്പെടുത്തിയത്. റീബൌണ്ട് എന്ന സംഘന നടത്തുന്ന ഹൂപ്പത്തോള്‍ പരമ്പരയുടെ ഭാഗമായി നടത്തിയ മൂന്നാം മത്സരത്തിലാണ് കേരള വനിതകള്‍ കരുത്ത് തെളിയിച്ചത്.

കൊച്ചിയിലും തൃശ്ശൂരിലും നടന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച റിങ് വുഡ് ഹോക്സ് പരമ്പര സ്വന്തമാക്കാനാണ് മൂന്നാം മത്സരത്തിന് ഇറങ്ങിയത്. എന്നാല്‍ കോട്ടയത്തെ കാണികള്‍ക്ക് മുന്‍പില്‍ ഇവര്‍ക്ക് അടിതെറ്റുന്ന കാഴ്ചയാണ് കാണാനായത്. ആദ്യ മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. എന്നാല്‍ കേരള ടീം ക്യാപ്റ്റന്‍ ജീനയുടേയും അഞ്ജനുടേയും ഗ്രീഷ്മയുടേയും കരുത്തില്‍ ഓസ്ട്രേലിയന്‍ വെല്ലുവിളികള്‍ നിഷ്പ്രഭമാക്കി. ആദ്യ പകുതിയില്‍ തന്നെ കേരളം ലീഡ് നേടിയതോടെ കാണികളിലും കളി ആവേശം നിറച്ചു.

അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ഓസ്ട്രേലിയന്‍ ബാസ്കറ്റില്‍ 65 പോയിന്റുകള്‍ വീണു. കേരളത്തിന്റെ ബാസ്ക്കറ്റില്‍ 55 ജും. നിലവിലെ ദേശീയ ചാമ്പ്യന്‍മാരായ കേരളം കരുത്ത് തെളിയിച്ചതോടെ പരമ്പര 2-1 എന്ന നിലയിലെത്തി. ഇനി രണ്ട് മത്സങ്ങള്‍ കൂടി ബാക്കിയുണ്ട്. ഈ രണ്ട് മത്സരവും ജയിച്ചാല്‍ പരമ്പര കേരളത്തിന് സ്വന്താമാക്കാം. ഓസ്ട്രേലിയയ്ക്ക് ഒരു മത്സം വിജയിച്ചാല്‍ മതി. അടുത്ത മത്സരങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വെച്ച് നടക്കും.