കോഹ്ലിക്ക് നിര്‍ദ്ദേശങ്ങളുമായി സൂപ്പര്‍ നായകന് ധോണി

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എന്ന സ്ഥാനം മാത്രമല്ല ടീം ഇന്ത്യയില്‍ മുന്‍ നായകന് മഹേന്ദ്ര സിങ് ധോണിക്കുള്ളത്. നിര്‍ണ്ണായക ഘട്ടങ്ങളില്‍ നായകസ്ഥാനം തന്നെയാണ് ധോണി കൈകാര്യം ചെയ്യുന്നത്. കോഹ്ലി തന്നെ പലപ്പോഴും ധോണിയില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നത് കാണാം. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയിലെത്തിച്ച ധോണിക്ക് എങ്ങനെ നയിക്കണമെന്ന് മറ്റാരും പറഞ്ഞു പഠിപ്പിക്കേണ്ടെന്ന് വ്യക്തം. ന്യൂസിലാന്‍ഡിനെതിരായ പൂനെ ഏകദിനത്തിലും ധോണി കോഹ് ലിക്ക് നിര്‍ദ്ദേശം നല്‍കുന്നത് കണ്ടു. കേദാര്‍ ജാദവ് എറിഞ്ഞ ഓവറിലായിരുന്നു ധോണിയുടെ ഉപദേശം. ധോണിയുടെ സംസാരം സ്റ്റമ്പ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു.
"ചീക്കൂ(കോഹ്ലിയുടെ വിളിപ്പേര്) രണ്ടോ മൂന്നോ ഫീല്‍ഡര്‍മാരെ ഇവിടെ നിര്‍ത്തൂ.
ഫീല്‍ഡിങ്ങില്‍ മാറ്റം വരുത്തുന്നുണ്ടോ
ചീക്കൂ അടുത്ത പന്ത് കൂടി കഴിഞ്ഞിട്ട് ഫീല്‍ഡില്‍ മാറ്റം വരുത്തിയാല്‍ മതിയാവും, ചിലപ്പോള്‍ ക്യാച്ചിന് സാധ്യതയുണ്ട്.. ഇങ്ങനെ പോകുന്നു നിര്‍ദ്ദേശങ്ങള്‍
ഫീല്‍ഡ് സെറ്റ് ചെയ്യുന്നതില്‍ ധോണിക്ക് നിര്‍ണ്ണയക പങ്കുണ്ടെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹല്‍ വ്യക്തമാക്കിയിരുന്നു. മിഡ് ഓണിലോ ലോങ് ഓണിലോ കോഹ്ലി ഫീല്‍ഡ് ചെയ്യുകയാണെങ്കില്‍ ധോണിയാണ് ഉപദേശം നല്‍കുന്നതെന്നും ധോണി തന്നെയാണ് ഇപ്പോഴും ഞങ്ങളുടെ നായകനെന്നുമായിരുന്നു ചാഹലിന്റെ അഭിപ്രായം.