LiveTV

Live

Sports

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അഹമ്മദ് ഖാന്‍ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അഹമ്മദ് ഖാന്‍ അന്തരിച്ചു
Summary
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അഹമ്മദ് ഖാന്‍(91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വസതിയിലെ ഞായറാഴ്ച ആയിരുന്നു അന്ത്യം. 1948, 1952 വര്‍ഷങ്ങളില്‍ നടന്ന ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി ബൂട്ടണിഞ്ഞ താരമാണ്.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അഹമ്മദ് ഖാന്‍ അന്തരിച്ചു

ഇന്ത്യയ്ക്ക് വേണ്ടി 11 മത്സരങ്ങളില്‍ കളിച്ച ഖാന്‍ മൂന്ന് ഗോള്‍ നേടിയിട്ടുണ്ട്. 1951-ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 1949-59 കാലഘട്ടത്തില്‍ ഈസ്റ്റ് ബംഗാളിനായി കളിച്ച അദ്ദേഹം കൊല്‍ക്കത്ത ഫുട്ബോളിലെ വിഖ്യാതമായ പഞ്ചപാണ്ഡവ സംഘത്തിലെ പ്രധാനിയായിരുന്നു. 1954-ല്‍ ക്ലബിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഖാന്‍ വഹിച്ചിട്ടുണ്ട്. റാബിയ ബീഗം ആണ് ഭാര്യ. മജീദ് ഖാന്‍, പര്‍വീണ്‍ ഖാന്‍ എന്നിവര്‍ മക്കളാണ്. ഖാന്റെ നിര്യാണത്തില്‍ കര്‍ണാടക ഫുട്ബോള്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

(ഫോട്ടോക്ക് കടപ്പാട്: ഗൂഗിള്‍)