LiveTV

Live

Sports

ഫിഫ അണ്ടര്‍ 17 ട്രോഫി പ്രദര്‍ശിപ്പിച്ചു

ഫിഫ അണ്ടര്‍ 17 ട്രോഫി പ്രദര്‍ശിപ്പിച്ചു
Summary
മേജര്‍ ധ്യാന്‍ ചന്ദ് നാഷണല്‍ സ്‌റ്റേഡിയത്തില്‍ പ്രത്യേകചടങ്ങിലായിരുന്നു ട്രോഫിയുടെ പ്രദര്‍ശനം

ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ട്രോഫി ഡല്‍ഹിയില്‍ പ്രദേര്‍ശിപ്പിച്ചു. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് ട്രോഫി പ്രദര്‍ശിപ്പിച്ചത്. ഞായറാഴ്ച്ച പൊതുജനങ്ങള്‍ക്കായി ഇന്ത്യ ഗേറ്റിലും ട്രോഫി പ്രദര്‍ശിപ്പിക്കും.

മേജര്‍ ധ്യാന്‍ ചന്ദ് നാഷണല്‍ സ്‌റ്റേഡിയത്തില്‍ പ്രത്യേകചടങ്ങിലായിരുന്നു ട്രോഫിയുടെ പ്രദര്‍ശനം. മിഷന്‍ 11 മില്ല്യണ്‍ പദ്ധതിയിലെ കുട്ടികള്‍ക്കും ദേശീയ തലസ്ഥാനത്തെ ഫുട്‌ബോള്‍ ആരാധകര്‍ക്കും മുന്നിലാണ് ട്രോഫി പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ മാര്‍ച്ച് പാസ്‌റ്റോഡെയായിരുന്നു ചടങ്ങുകള്‍.

ലോകകപ്പിന്റെ ഉദ്ഘാടനത്തിന് കലാപരിപാടികള്‍ നടത്തുന്നത് ഫിഫയുടെ പ്രോട്ടോക്കോളിലില്ലെന്നും ഇന്ത്യയുടെ നിര്‍ദേശം പരിഗണിച്ചു വരികയാണെന്നും ഫിഫ ഡയറക്!ടര്‍ പറഞ്ഞു. ഞായറാഴ്ച്ച പൊതുജനങ്ങള്‍ക്കായി ഇന്ത്യ ഗേറ്റിലും ട്രോഫിയുടെ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.