LiveTV

Live

Sports

ഒരു പുരുഷതാരത്തോട് നിങ്ങള്‍ ഈ ചോദ്യം ചോദിക്കുമോ ? റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് 'ലേഡി സച്ചിന്‍'

ഒരു പുരുഷതാരത്തോട് നിങ്ങള്‍ ഈ ചോദ്യം ചോദിക്കുമോ ? റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് 'ലേഡി സച്ചിന്‍'
Summary
പുരുഷന്‍മാരുടെ ദേശീയ ടീമിനു ലഭിക്കുന്ന പ്രാധാന്യത്തിന്റെ പത്തിലൊന്ന് പോലും നേട്ടങ്ങള്‍ ഒരുപാട് കൊയ്തിട്ടുണ്ടെങ്കിലും വനിതാ ടീമിന് ലഭിക്കാറില്ല.

ഇന്ത്യയില്‍ ക്രിക്കറ്റിനോളം സ്വീകാര്യതയുള്ള മറ്റൊരു കായികയിനമുണ്ടാകില്ല. എന്നാല്‍ പുരുഷന്‍മാരുടെ ദേശീയ ടീമിനു ലഭിക്കുന്ന പ്രാധാന്യത്തിന്റെ പത്തിലൊന്ന് പോലും, നേട്ടങ്ങള്‍ ഒരുപാട് കൊയ്തിട്ടുണ്ടെങ്കിലും വനിതാ ടീമിന് ലഭിക്കാറില്ല. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ നായികയാണ് മിതാലി രാജ്. ലേഡി സച്ചിന്‍ എന്നാണ് പൊതുവെ മാധ്യമങ്ങള്‍ മിതാലിയെ വിശേഷിപ്പിക്കാറുള്ളത്.

ഒരു പുരുഷതാരത്തോട് നിങ്ങള്‍ ഈ ചോദ്യം ചോദിക്കുമോ ? റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് 'ലേഡി സച്ചിന്‍'

വനിതാ ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മിതാലി ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടംപിടിച്ചു. അതിന് കാരണം ഒരു റിപ്പോര്‍ട്ടറുടെ ചോദ്യവും അതിന് മിതാലി നല്‍കിയ ചുട്ടമറുപടിയുമാണ്. ക്രിക്കറ്റില്‍ ലിംഗ വിവേചനം കലര്‍ത്താനുള്ള റിപ്പോര്‍ട്ടറുടെ ശ്രമത്തിനാണ് മിതാലി കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയത്. ലോകകപ്പിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മിതാലിയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം ഇതായിരുന്നു: ആരാണ് നിങ്ങളുടെ പ്രിയ പുരുഷ ക്രിക്കറ്റ് താരം ?. ചോദ്യം കേട്ടതും മിതാലി കുറച്ച് അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നാല്‍ തുടര്‍ന്നുള്ള മിതാലിയുടെ മറുപടി കേട്ട് ലോകം കയ്യടിച്ചു. ''നിങ്ങള്‍ ഏതെങ്കിലും ഒരു പുരുഷ ക്രിക്കറ്റ് താരത്തോട് ഈ ചോദ്യം ചോദിക്കുമോ ? നിങ്ങളുടെ പ്രിയ വനിതാ ക്രിക്കറ്റ് താരം ആരാണെന്ന് ചോദിക്കുമോ ? ഇഷ്ട വനിതാ താരം ആരാണെന്ന് ചോദിക്കുന്നതിന് പകരം നിങ്ങളുടെ പ്രിയ ക്രിക്കറ്റ് താരം ആരാണെന്ന് ചോദിക്കുന്നതല്ലേ ശരിയായ രീതിയെന്നും മിതാലി തിരിച്ചുചോദിച്ചു. ലേഡി സച്ചിന്റെ മറുപടി ലോകം പിന്നീട് ഏറ്റെടുക്കുകയായിരുന്നു.

പ്രധാന പല ടൂര്‍ണമെന്റുകളും വിജയിച്ച വനിതാ ടീമിന് ദേശീയ പുരുഷ ടീമിന്റെ കാല്‍ഭാഗം പോലും സ്വീകാര്യത ലഭിക്കുന്നില്ലെന്നും മിതാലി പരിഭവം പറഞ്ഞു. രാജസ്ഥാനിലെ ജോഥ്പൂരില്‍ ജനിച്ച മിതാലി 1999 ല്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. ടെസ്റ്റില്‍ 2002 ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അരങ്ങേറ്റം. ഏകദിനത്തില്‍ ഇന്ത്യക്കായി 177 മത്സരങ്ങളില്‍ ബാറ്റേന്തിയ മിതാലി അഞ്ച് സെഞ്ച്വറികളും 46 അര്‍ധ ശതകവും അടക്കം അടിച്ചുകൂട്ടിയത് 5781 റണ്‍സാണ്. 114 ആണ് മികച്ച ഇന്നിങ്സ്. ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ച്വറിയുടെ ഉടമയുമാണ് മിതാലി.