LiveTV

Live

Sports

ഒ പി ജെയ്ഷ സ്‍പോര്‍ട്സ് കൌണ്‍സില്‍ കോച്ചാകും

ഒ പി ജെയ്ഷ സ്‍പോര്‍ട്സ് കൌണ്‍സില്‍ കോച്ചാകും
Summary
ജെയ്ഷയുടെ അപേക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു

ഒളിമ്പ്യന്‍ ഒ പി ജെയ്ഷ സ്പോര്‍ട്സ് കൌണ്‍സില്‍ പരിശീലകയാവും. ജെയ്ഷയുടെ അപേക്ഷ മുഖ്യമന്ത്രി കായിക വകുപ്പിന് കൈമാറി. വൈകാതെ നിയമനമുണ്ടാകുമെന്നാണ് സൂചന.

റിയോ ഒളിമ്പിക്സ് മാരത്തണില്‍ പങ്കെടുത്ത ശേഷം ഒ പി ജെയ്ഷ മത്സരങ്ങള്‍ക്ക് ഇറങ്ങിയിട്ടില്ല. കോച്ചാകാന്‍ താല്‍പര്യമുണ്ടെന്ന് കാട്ടി അവര്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. ഒളിമ്പിക്സില്‍ പങ്കെടുത്ത കായികതാരങ്ങളുടെ അനുഭവ സമ്പത്തും കഴിവും പ്രയോജനപ്പെടുത്താമെന്ന ഉദ്ദേശ്യത്തിലാണ് ജെയ്ഷയുടെ അപേക്ഷ പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. താല്‍പര്യമുള്ള ഒളിമ്പ്യന്മാര്‍ക്കെല്ലാം പരിശീലക സ്ഥാനം നല്‍കുമെന്ന് സ്പോര്‍ട്സ് കൌണ്‍സില്‍ അറിയിച്ചു.

ഒളിമ്പിക്സ് ലക്ഷ്യമിട്ട് താരങ്ങളെ വാര്‍ത്തെടുക്കാനുള്ള ഓപറേഷന്‍ ഒളിമ്പ്യപദ്ധതിയുടെ ഭാഗമായാണ് മുന്‍ താരങ്ങള പരിശീലകരായി പരിഗണിക്കുന്നത്. റയില്‍വേയില്‍ ജോലിയുള്ള ജെയ്ഷ ഇപ്പോള്‍ കോച്ചാകാനുള്ള തയ്യാറെടുപ്പിലാണ്.