ചാമ്പ്യന്‍സ് ലീഗ്: ആവേശകരമായ മത്സരത്തില്‍ മൊണോകോയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

ചാമ്പ്യന്‍സ് ലീഗ് കണ്ട ഏറ്റവും ആവേശകരമായ മത്സരത്തില്‍ മൊണോകോയെ മൂന്നിനെതിരെ 5 ഗോള്കള്ക്ക് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ടീമായ ബയേര്‍ ലെവര്‍കൂസനെതിരെ അത്ലറ്റികോ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മാഡ്രിഡിന്റെ ജയം. ശക്തമായ ആക്രമണ നിരയുമായെത്തിയ മൊണാക്കോ മികച്ച തുടക്കമാണ് മത്സരത്തില്‍ നേടിയത്. പക്ഷേ ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു. 26ആം മിനിറ്റില്‍ സാനെ നല്കിയ പാസ് വലയിലെത്തിച്ച് റഹീം സ്റ്റെര്‍ലിങ്ങിന്റെ വകയായിരുന്നു ആദ്യഗോള്‍.
ഗോള്‍ വഴങ്ങിയതോടെ മൊണോക്കോ ഉണര്‍ന്ന് കളിച്ചു. ഫാള്ക്കാവോയിലൂടെ സമനിലഗോള്‍. രണ്ടാംപകുതിയിലെ അവസാന മുപ്പത് മിനിറ്റുകള്‍ ഏറെ ആവേശകരമായി. ഒടുവില്‍ 5-3ന് കളി അവസാനിച്ചു. മറ്റൊരു മത്സരത്തില്‍ പ്രതിരോധത്തിലെ അച്ചടക്കവും പ്രത്യാക്രമണത്തിലെ കൃത്യതയും അത്ലറ്റികോ മാഡ്രിഡിനെ 4-2 എന്ന മികച്ച ജയത്തിനര്ഹരാക്കി. സൌല് നിഗൂസ്,ആന്റോണ്‍ ഗ്രീസ്മാന്,ഗമെയ്റോ,ഫെര്‍ണാണ്ടോ ടോറസ് എന്നിവര്‍ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയും കരീം ബെല്ലറാബിയായിരുന്നു ലെവര്കൂസിന് വേണ്ടിയും ഗോളുകള്‍ നേടിയത്.