LiveTV

Live

Sports

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐക്കെതിരെ നിയമനടപടിക്ക്

 പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐക്കെതിരെ നിയമനടപടിക്ക്
Summary
കരാര്‍ പ്രകാരം ഇതിനോടകം ഇന്ത്യ പാകിസ്താനില്‍ രണ്ട് പരമ്പരകള്‍ കളിച്ചിരിക്കേണ്ടതാണെന്നും ഇത് ലംഘിക്കപ്പെട്ടതിനാല്‍ പരസ്യ വരുമാനത്തിലും മറ്റുമായി തങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് പിസിബിയുടെ .....

2014 ല്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പരമ്പര സംബന്ധിച്ച ധാരണാപത്രം ലംഘിച്ചതിന് ബിസിസിഐക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നു. നിയമ നടപടികള്‍ സ്വീകരിക്കാന്‍ പിസിബിക്ക് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്‍റെ അനുമതി ലഭിച്ചതായി ചെയര്‍മാന്‍ ശ്രയാര്‍ ഖാന്‍ വ്യക്തമാക്കി. 2015 - 2022 കാലഘട്ടത്തിനിടയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ആറ് പരമ്പരകള്‍ കളിക്കാമെന്നായിരുന്നു ഉടമ്പടി. \

 പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐക്കെതിരെ നിയമനടപടിക്ക്

കരാര്‍ പ്രകാരം ഇതിനോടകം ഇന്ത്യ പാകിസ്താനില്‍ രണ്ട് പരമ്പരകള്‍ കളിച്ചിരിക്കേണ്ടതാണെന്നും ഇത് ലംഘിക്കപ്പെട്ടതിനാല്‍ പരസ്യ വരുമാനത്തിലും മറ്റുമായി തങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് പിസിബിയുടെ വാദം. 2007ല്‍ പാകിസ്താന്‍റെ ഇന്ത്യ സന്ദര്‍ശനമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന അവസാന പരമ്പര.