LiveTV

Live

Sports

കാഴ്ച്ചപരിമിതര്‍ക്കുളള ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ വീണ്ടും മലയാളി താരം ഇടം പിടിച്ചു

കാഴ്ച്ചപരിമിതര്‍ക്കുളള ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ വീണ്ടും മലയാളി താരം ഇടം പിടിച്ചു
Summary
ജനുവരി 29 മുതല്‍ ഫെബ്രുവരി 12വരെയാണ് മത്സരം

കാഴ്ച്ചപരിമിതര്‍ക്കുളള ക്രിക്കറ്റ് ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ മലയാളി താരം മുഹമ്മദ് ഫര്‍ഹാന്‍ ഇടംനേടി. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ഫര്‍ഹാന്‍ നിലവില്‍ കേരള ടീം ക്യാപ്റ്റനാണ്. ജനുവരി 29 മുതല്‍ ഫെബ്രുവരി 12വരെ ഇന്ത്യയിലാണ് മത്സരങ്ങള്‍ നടക്കുക.

കാഴ്ച്ചപരിമതര്‍ക്കുളള രണ്ടാമത് 20-20 ലോകകപ്പ് മത്സരത്തിലാണ് മുഹമ്മദ് ഫര്‍ഹാന്‍ ഇടംപിടിച്ചത്. ഡല്‍ഹി, ഫരീദാബാദ്, കൊച്ചി, മുബൈ, കട്ടക്, ബെംഗലൂരു തുടങ്ങിയ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 2014ന് നടന്ന ലോകകപ്പ് മത്സരത്തിലും ഫര്‍ഹാന്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ലോകകപ്പില്‍ കളിക്കാന്‍ വീണ്ടും അവസരം ലഭിച്ചതില്‍ ഫര്‍ഹാന്‍ ഏറെ സന്തോഷത്തിലാണ്

2014ല്‍ നടന്ന ആദ്യ ലോകകപ്പില്‍ ഇന്ത്യക്കായിരുന്നു കിരീടം ലഭിച്ചത്. ഫെബ്രുവരി 5, 6 തിയ്യതികളിലായാണ് കൊച്ചിയിലെ മത്സരങ്ങള്‍ നടക്കുക. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങി 9 രാജ്യങ്ങള്‍ ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണയും തനിക്കും ഇന്ത്യന്‍ ടീമിനും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുമെന്നാണ് ഫര്‍ഹാന്‍ പ്രതീക്ഷിക്കുന്നത്.