LiveTV

Live

Sports

റമീസ് രാജയുടെ 'സ്വപ്ന ടീമില്‍' മൂന്നു ഇന്ത്യന്‍ താരങ്ങള്‍, ഒരു പാക് താരം

റമീസ് രാജയുടെ 'സ്വപ്ന ടീമില്‍' മൂന്നു ഇന്ത്യന്‍ താരങ്ങള്‍, ഒരു പാക് താരം
Summary
പാകിസ്താന്‍ മുന്‍ നായകന്‍ റമീസ് രാജയുടെ സ്വപ്‍ന ടീമില്‍ മൂന്നു ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചു.
റമീസ് രാജയുടെ 'സ്വപ്ന ടീമില്‍' മൂന്നു ഇന്ത്യന്‍ താരങ്ങള്‍, ഒരു പാക് താരം

പാകിസ്താന്‍ മുന്‍ നായകന്‍ റമീസ് രാജയുടെ സ്വപ്‍ന ടീമില്‍ മൂന്നു ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചു. സച്ചിനും സെവാഗും സുനില്‍ ഗവാസ്കറുമാണ് റമീസ് രാജയുടെ ടീമിലെ ഇന്ത്യന്‍ താരങ്ങള്‍. ഇതേസമയം, പാകിസ്താനില്‍ നിന്നു ഇമ്രാന്‍ ഖാന് മാത്രമാണ് റമീസിന്റെ എക്കാലത്തേയും മികച്ച താരങ്ങളുടെ ടീമിലേക്ക് സ്ഥാനം നേടാന്‍ കഴിഞ്ഞുള്ളു. ഇമ്രാന്‍ ഖാനാണ് ടീമിന്റെ നായകന്‍. ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൌണ്ട് എന്ന യുട്യൂബ് ചാനലിലൂടെയാണ് റമീസ് രാജ തന്റെ സ്വപ്ന ടീമിനെ പങ്കുവെച്ചത്.

ടീം: വീരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‍കര്‍, സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, സര്‍ ഗര്‍ഫീല്‍ഡ് സോബേഴ്‍സ്, ആദം ഗില്‍ക്രിസ്റ്റ് (വിക്കറ്റ് കീപ്പര്‍), ഇമ്രാന്‍ ഖാന്‍, മാല്‍ക്കം മാര്‍ഷല്‍, ഗ്ലെന്‍ മഗ്രാത്ത്, ഷെയ്‍ന്‍ വോണ്‍.