LiveTV

Live

Sports

ഫുട്‌ബോള്‍ താരം മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

ഫുട്‌ബോള്‍ താരം മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
Summary
കളി തുടങ്ങി 15 മിനുട്ടിനിടെ പക്ഷെ, ഏവരേയും ഞെട്ടിച്ചുകൊണ്ട് ബ്രൂണോ ബോബന്‍ എന്ന മാഴ്‌സോണിയയുടെ നെടുംതൂണ്‍ കുഴഞ്ഞുവീണു.

ക്രൊയേഷ്യയില്‍ കളിച്ചുകൊണ്ടിരിക്കെ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ക്ലബായ മാഴ്‌സോണിയയുടെ ഒന്നാംനിര താരം ബ്രൂണോ ബോബന്‍ എന്ന കളിക്കാരനാണ് മരിച്ചത്. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ലീഗിനിടെയായിരുന്നു ദാരുണ സംഭവം.

മൂന്നാമത് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ലീഗിലെ ആദ്യ മത്സരം. മൈതാനത്ത് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ക്ലബുകളായ മാര്‍സോനിയയും സ്ലാവോന്‍ജിയും. കളി തുടങ്ങി 15 മിനുട്ടിനിടെ പക്ഷെ, ഏവരേയും ഞെട്ടിച്ചുകൊണ്ട് ബ്രൂണോ ബോബന്‍ എന്ന മാഴ്‌സോണിയയുടെ നെടുംതൂണ്‍ കുഴഞ്ഞുവീണു. ആ വീഴ്ച പക്ഷെ, എഴുന്നേല്‍ക്കാനുള്ളതായിരുന്നില്ല. ബോബനടുത്തേക്ക് ഓടിയെത്തിയ റഫറിയും സഹകളിക്കാരും അപകട സൂചന നല്‍കിയതോടെ കളിവൈരം മറന്ന എതിര്‍ ടീമും ഓടിയെത്തി.

കളിക്കാരും ഗാലറിയും ക്ലബ് വ്യത്യാസമില്ലാതെ മനസ്സുകൊണ്ട് ഒന്നായ നിമിഷങ്ങള്‍. പക്ഷെ, ആ 25 കാരന്‍ ഇനിയില്ല. കളിയും കളിമൈതാനവും 25 വര്‍ഷത്തിനിടെ നെയ്തുകൂട്ടിയ സ്വപ്നങ്ങളുമെല്ലാം വിട്ട്...