LiveTV

Live

Sports

മെഡിക്കല്‍ സംഘത്തിലുള്ളത് യോഗ്യതയില്ലാത്തവര്‍; ബലിയാടാകുന്നത് അത്‍ലറ്റുകള്‍

മെഡിക്കല്‍ സംഘത്തിലുള്ളത് യോഗ്യതയില്ലാത്തവര്‍; ബലിയാടാകുന്നത് അത്‍ലറ്റുകള്‍
Summary
കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ സിറിഞ്ചുകള്‍ സൂക്ഷിച്ചതിന് ഇന്ത്യന്‍ അത്‌ലറ്റുകള്‍ പിടിക്കപ്പെട്ടതിന് കാരണം അത്‌ലറ്റിക് അസോസിയേഷന്റെ പിടിപ്പുകേടും സ്വജനപക്ഷപാതവും

കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ സിറിഞ്ചുകള്‍ സൂക്ഷിച്ചതിന് ഇന്ത്യന്‍ അത്‌ലറ്റുകള്‍ പിടിക്കപ്പെട്ടതിന് കാരണം അത്‌ലറ്റിക് അസോസിയേഷന്റെ പിടിപ്പുകേടും സ്വജനപക്ഷപാതവും. സ്പോര്‍ട്സ് മെഡിസിനുമായി ഒരു ബന്ധവുമില്ലാത്തവരെ മെഡിക്കല്‍ സംഘത്തില്‍ തിരുകിക്കയറ്റുന്നത് മൂലം അത്‌ലറ്റുകളാണ് ബലിയാടാക്കപ്പെടുന്നതെന്ന് നാഡ മെമ്പറും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടന്റുമായ ഡോ പിഎസ്എം ചന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.

ഉത്തേജകം ഉപയോഗിക്കാതിരുന്നിട്ടും സിറിഞ്ചുകള്‍ റൂമില്‍ സൂക്ഷിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ താരങ്ങളായ കെ ടി ഇര്‍ഫാനും രാജേഷും കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ നിന്ന് പുറത്താക്കപ്പെടുകയും അക്രഡിറ്റേഷന്‍ റദ്ദാക്കപ്പെടുകയും ചെയ്തത്. മാറിയ നിയമങ്ങളെക്കുറിച്ച് അത്‌ലറ്റുകളെ ബോധവത്കരിക്കേണ്ടത് മെഡിക്കല്‍ സംഘമാണ്.

എന്നാല്‍ സ്പോര്‍ട്സുമായി പുലബന്ധമില്ലാത്ത, അസോസിയേഷന്‍ ഭാരവാഹികളുടെ ഇഷ്ടക്കാരാണ് ഇപ്പോള്‍ മെഡിക്കല്‍ സംഘത്തിലുള്‍പ്പെടുന്നത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. സംഘത്തില്‍ കയറിപ്പറ്റുന്നവരെക്കൊണ്ട് ടീമിന് ഒരു സേവനവും ലഭ്യമാകാറില്ല. രണ്ട് ഒളിമ്പിക്സുകളിലും നിരവധി ഏഷ്യന്‍ ഗെയിംസുകളിലും ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമായിരുന്ന ഡോ ചന്ദ്രന്‍, നിലവില്‍ ബി സി സി ഐയും ഡോപിങ് കണ്‍ട്രോള്‍ ഓഫീസര്‍ കൂടിയാണ്.