ദേശീയ സീനിയര്‍ വോളിബോള്‍; കിരീടം നേടാനുള്ള പരിശീലനത്തില്‍ കേരള വനിത ടീം

ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടാനുള്ള തീവ്രപരിശീലനത്തിലാണ് കേരളത്തിന്റെ വനിത ടീം. ഒമ്പത് തവണ നഷ്ടമായ കപ്പ് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. മികച്ച കളിക്കാരാണ് ഇത്തവണ ടീമിലുള്ളത്. രാജ്യാന്തര താരങ്ങളായ എസ് രേഖ, എം ശ്രുതി, കെ എസ് ജിനി. പരിചയസമ്പത്തില്‍ മുന്നിലുളള പോലീസ് താരം അനുശ്രീ ,അഞ്ജു ബാലകൃഷ്ണന്, ഫാത്തിമ
റുക്സാന, കെ.പി അനുശ്രീ ഒപ്പം നിരവധി മികച്ച താരങ്ങളും. ഇവരുമായാണ് കേരള ടീം കോര്‍ട്ടിലിറങ്ങുക.
9 വര്‍ഷവും ഇന്ത്യന്‍ റെയില്വേസിനോടായിരുന്നു കേരളത്തിന്റെ പരാജയം. ഇത്തവണ ഏത് ടീമിനെയും പരാജയപ്പെടുത്താന്‍ പാകത്തില്‍ കേരള ടീം മുന്നേറിയിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പരിശീലകന് സണ്ണിജോസഫ്. ഒത്തൊരുമയും ഗ്രൌണ്ട് സപ്പോര്‍ട്ടുമാണ് അനുകൂല ഘടകങ്ങളായി ടീമംഗങ്ങള്‍ കരുതുന്നത്. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും, തെലുങ്കാനയും അടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് കേരളം. തെലുങ്കാന യോടാണ് ആദ്യമത്സരം