LiveTV

Live

Sports

ഉയര്‍ന്ന ടിക്കറ്റ് നിരക്ക്: ഗ്രൗണ്ടിലേക്ക് വ്യാജ നോട്ടുകളെറിഞ്ഞ് പ്രതിഷേധം 

ഉയര്‍ന്ന ടിക്കറ്റ് നിരക്ക്: ഗ്രൗണ്ടിലേക്ക് വ്യാജ നോട്ടുകളെറിഞ്ഞ് പ്രതിഷേധം 
Summary
ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിച്ചിന്റെ ആരാധകരാണ് ഗ്രൗണ്ടിലേക്ക് വ്യാജ നേട്ടുകള്‍ എറിഞ്ഞത്

ഉയര്‍ന്ന ടിക്കറ്റ് നിരക്കിനെതിരെ ഗ്രൗണ്ടിലേക്ക് വ്യാജ നേട്ടുകള്‍ എറിഞ്ഞ് കാണികളുടെ പ്രതിഷേധം. ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിച്ചിന്റെ ആരാധകരാണ് ഗ്രൗണ്ടിലേക്ക് വ്യാജ നേട്ടുകള്‍ എറിഞ്ഞ് പ്രതിഷേധമറിയിച്ചത്. ഇത് മൂലം കളി അല്‍പനേരത്തേക്ക് തടസപ്പെട്ടു. ബല്‍ജിയന്‍ ക്ലബ്ബായ ആന്റര്‍ലെഷറ്റുമായിട്ടായിരുന്നു ബയേണിന്റെ മത്സരം. ആന്റര്‍ലെഷറ്റിന്റെ ഹോ ഗ്രൗണ്ടിലായിരുന്നു മത്സരം. 100 യൂറോയാണ് ബല്‍ജിയന്‍ അധികൃതര്‍ മത്സരത്തിനായി ഈടാക്കിയത്. പ്രതിഷേധ ഭാഗമായി ബാനറും അവര്‍ ഉയര്‍ത്തി. നിങ്ങളുടെ അത്യാര്‍ത്തിക്ക് 100 യൂറോ മതിയോ എന്നായിരുന്നു ബാനറില്‍ എഴുതിയിരുന്നത്.

ഉയര്‍ന്ന ടിക്കറ്റ് നിരക്ക്: ഗ്രൗണ്ടിലേക്ക് വ്യാജ നോട്ടുകളെറിഞ്ഞ് പ്രതിഷേധം 

ഉയര്‍ന്ന ടിക്കറ്റ് നിരക്കിനെതിരെ നേരത്തെയും ബയേണ്‍ ആരാധകര്‍ സമാന നിലയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ജര്‍മ്മന്‍ ലീഗായ ബുന്ദസ് ലീഗില്‍ പൊതുവെ ടിക്കറ്റ് നിരക്കുകള്‍ കുറവാണ്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലെത്തുമ്പോള്‍ നിരക്ക് ഇരട്ടിയാണ്. ഇതാണ് ബയേണ്‍ ആരാധകരെ ചൊടിപ്പിക്കുന്നത്.