LiveTV

Live

Sports

മുന്നൂറാം ഏകദിനത്തിനിറങ്ങുന്ന ധോണിയെ കാത്ത് രണ്ട് ലോകറെക്കോഡുകള്‍

മുന്നൂറാം ഏകദിനത്തിനിറങ്ങുന്ന ധോണിയെ കാത്ത് രണ്ട് ലോകറെക്കോഡുകള്‍
Summary
പരമ്പര തുടങ്ങുന്നതിന് മുമ്പ് മഹേന്ദ്ര സിംങ് ധോണിയുടെ ഇന്ത്യന്‍ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ നില മാറി...

ആദ്യ മൂന്നു ഏകദിനങ്ങളും ജയിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയതിനാല്‍ നാളെ തുടങ്ങുന്ന നാലാം ഏകദിനം ഇന്ത്യയെ സംബന്ധിച്ച് അത്ര പ്രാധാന്യമുള്ളതല്ല. എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക് ശ്രീലങ്കന്‍ പരമ്പര വളരെ സ്‌പെഷലാണ്. ഏകദിന ടീമിലെ ഇടം ഇതിനകം തന്നെ ഉറപ്പിച്ചു കഴിഞ്ഞ ധോണിയെ കാത്തിരിക്കുന്നത് രണ്ട് ലോക റെക്കോഡുകളാണ്.

പരമ്പര തുടങ്ങുന്നതിന് മുമ്പ് മഹേന്ദ്ര സിംങ് ധോണിയുടെ ഇന്ത്യന്‍ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാന്‍ ധോണിക്കായില്ലെങ്കില്‍ മറ്റുമാര്‍ഗങ്ങള്‍ ആലോചിക്കേണ്ടിവരുമെന്ന് ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ് തന്നെ പറഞ്ഞിരുന്നു. ധോണി മികച്ച പ്രകടനം പുറത്തെടുത്തതോടെ പ്രസാദിനെ ട്രോളുകള്‍ കൊണ്ട് മൂടുകയാണ് ധോണി ആരാധകര്‍. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ച് ധോണി നടത്തിയ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. മൂന്നാം ഏകദിനത്തിലും ധോണിയുടെ അര്‍ധ സെഞ്ചുറി(67*) പ്രകടനം നിര്‍ണ്ണായകമായി.

മുന്നൂറാം ഏകദിനത്തിനിറങ്ങുന്ന ധോണിയെ കാത്ത് രണ്ട് ലോകറെക്കോഡുകള്‍

മുന്നൂറാം ഏകദിന മത്സരത്തിനാണ് നാളെ ധോണി ഇറങ്ങുക. 299 കളികളില്‍ നിന്ന് 65 അര്‍ധസെഞ്ചുറികളും 10 സെഞ്ചുറികളും നേടിയ ധോണി 9608 റണ്‍സാണ് നേടിയിട്ടുള്ളത്. ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ സ്റ്റംമ്പിംങ് നടത്തിയ വിക്കറ്റ് കീപ്പറെന്ന സ്ഥാനം നിലവില്‍ കുമാര്‍ സംഗക്കാരക്കൊപ്പം പങ്കുവെക്കുകയാണ് ധോണി. നിലവില്‍ ഇരുവര്‍ക്കും 99 സ്റ്റംമ്പിംങാണുള്ളത്. ഒരു സ്റ്റംമ്പിംങ് കൂടി നടത്തിയാല്‍ ധോണി ഈ റെക്കോഡ് സ്വന്തം പേരിലേക്ക് മാറ്റിയെഴുതും. അങ്ങനെ സംഭവിച്ചാല്‍ ഏകദിനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാകും ഒരു കീപ്പല്‍ മൂന്നക്കം തികക്കുന്നത്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇന്നിംങ്‌സുകളില്‍ പുറത്താകാതെ നിന്ന റെക്കോഡും ധോണിയുടെ പേരിലാകാനായി കാത്തിരിക്കുന്നുണ്ട്. ഇതുവരെ 72 മത്സരങ്ങളില്‍ ധോണിയെ പുറത്താക്കാനായിട്ടില്ല. ചാമിന്ദവാസിനും ഷോണ്‍ പൊള്ളോക്കിനുമൊപ്പം ഈ റെക്കോഡും ധോണി പങ്കിടുകയാണ്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇതു വരെ ധോണി പുറത്തായിട്ടില്ല. രണ്ട് മൂന്ന് ഏകദിനങ്ങളില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയ ധോണിക്ക് ആദ്യമത്സരത്തില്‍ ബാറ്റിംങിന് അവസരം ലഭിച്ചിരുന്നില്ല.